
ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് റെപ്. ശ്രീ തനെദാർ മിഷിഗണിലെ 13ആം ഡിസ്ട്രിക്ടിൽ രണ്ടാമതൊരിക്കൽ കൂടി മത്സരിക്കാനുള്ള പ്രൈമറി പോരാട്ടത്തിൽ പിന്നിട്ടു നിൽക്കുന്നു. പ്രോഗ്രസീവ് വിഭാഗത്തിൽ നിന്നുള്ള സ്റ്റേറ്റ് റെപ്. ഡോണാവൻ മക്കിന്നിയാണ് അദ്ദേഹത്തിനെതിരെ ലീഡ് നേടിയിട്ടുള്ളത്.
പാർട്ടിക്ക് ഉറച്ച വേരുകളുളള ഡിസ്ട്രിക്ടിൽ വോട്ടെണ്ണൽ ബുധനാഴ്ച്ച പുലർച്ചയിലേക്കു എത്തുമ്പോൾ 3% ലീഡാണ് ഏറ്റവും ഒടുവിൽ മക്കിന്നി നേടിയിട്ടുള്ളത്. മക്കിന്നി 51.6%, തനെദാർ 48.4%.
മിഷിഗൺ ഏഴാം ഡിസ്ട്രിക്ടിൽ പ്രോഗ്രസീവ് വിൽ ലോറൻസ് പാർട്ടി പിന്തുണയുള്ള രണ്ടു സ്ഥാനാർഥികളെ തോൽപിച്ചതിനു പിന്നാലെയാണ് മക്കിന്നി ഈ മുന്നേറ്റം നടത്തിയത്. ഏതാനും പ്രാദേശിക മത്സരങ്ങളിലും പ്രോഗ്രസീവുകൾ ജയം കണ്ടു.
ഡിസ്‌ട്രിക്‌ട് 13ന്റെ ഭാഗമായ ഡിട്രോയിറ്റിൽ പതിവു പോലെ വോട്ടെണ്ണൽ സാവകാശത്തിലാണ്.
Shree Thanedar trails in Michigan