Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 05 August, 2026
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 

പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർബ്രിഡ്ജിന് സമീപം രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ തന്നെ പുറത്തേക്കിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം കാർ പൂർണ്ണമായി തീയിൽ ആളിപ്പടർന്നു.

നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരം അറിയിച്ചതിനെത്തുടർന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. എങ്കിലും കാർ പൂർണമായും കത്തിനശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക