Image

ട്രംപ് ഗോൾഫ് ക്ലബ്ബിൽ എത്തും മുൻപ് തോക്കുമായി ചുറ്റിത്തിരിഞ്ഞയാളെ അറസ്റ്റ് ചെയ്തു (പിപിഎം)

Published on 05 August, 2026
ട്രംപ് ഗോൾഫ് ക്ലബ്ബിൽ എത്തും മുൻപ് തോക്കുമായി ചുറ്റിത്തിരിഞ്ഞയാളെ അറസ്റ്റ് ചെയ്തു (പിപിഎം)

യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് കാലിഫോർണിയയിൽ ട്രംപ് നാഷനൽ ഗോൾഫ് ക്ലബ്ബിൽ എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് അവിടെ ആയുധവുമായി കാണപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്തതായി ചൊവാഴ്ച്ച അധികൃതർ അറിയിച്ചു.

റാഞ്ചോ പലോസ് വെർദെസിൽ റിപ്പബ്ലിക്കൻ ധനസമാഹരണത്തിനു ട്രംപ് എത്തേണ്ടിയിരുന്നതിനു മുൻപാണ് ആയുധധാരിയെ കണ്ടെത്തിയതെന്നും അയാൾ ട്രംപിനെ അപായപ്പെടുത്താൻ എത്തിയതാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും ലോസ് ഏഞ്ജലസ് കൗണ്ടി ഷെരീഫിന്റെ ഓഫിസ് പറഞ്ഞു.

ആയുധധാരി ഗോൾഫ് കോഴ്സിൽ കറങ്ങി നടക്കുന്നതിൽ സംശയം തോന്നിയാണ് വാരാന്ത്യത്തിൽ അയാളെ ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്തത്.

കാലിഫോർണിയ ഡൗണി എന്ന സ്ഥലത്തു താമസിക്കുന്ന ജെനിൻ ജോൺ ടെയ്ൽ (38) ആണ് അറസ്റ്റിലായത്. കൈവശം തോക്കുണ്ടായിരുന്നു, തിരകളും.

ടെയ്ൽ ഗോൾഫ് ക്ലബ്ബ് ഗ്രൗണ്ട്സിൽ ഫോട്ടോയും വിഡിയോകളും എടുത്തുവെന്നു അധികൃതർ പറഞ്ഞു.

എൽ സെഗുണ്ടോ പോലീസ് വകുപ്പ് യുവാവിനെതിരെ കവർച്ച കേസ് അന്വേഷിക്കുന്നുണ്ടെന്നു അവർ വെളിപ്പെടുത്തി.  

Armed man held in California ahead of Trump's arrival

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക