
യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പൗരത്വം നീക്കം ചെയ്യാൻ ഒരുങ്ങുന്ന 25 പേരിൽ 65 വയസുള്ള ഇന്ത്യക്കാരനും. 1996നു ശേഷം പൗരത്വം ലഭിക്കാൻ രണ്ടു പ്രാവശ്യമായി നരീന്ദർ സിംഗ് വ്യാജ വിവരങ്ങൾ നൽകി എന്നാണ് ആരോപണം.
ഡി ഓ ജെ ചരിത്രത്തിലെ ഏറ്റവും വലിയ ഡി-നാച്ചുറലൈസേഷൻ പരിപാടിയാണ് ഇതെന്നും ജൂലൈ 20നും ഓഗസ്റ്റ് 3നും ഇടയിൽ ഫയൽ ചെയ്ത കേസുകളിൽ പാക്കിസ്ഥാൻ, മെക്സിക്കോ, നൈജീരിയ, കൊളംബിയ, ഘാന, ലൈബീരിയ, ജോർദാൻ, തായ്വാൻ, കാമറൂൺ, എൽ സാൽവദോർ, ഹെയ്തി, പെറു, ജമൈക്ക, ക്യൂബ, മൊൾഡോവ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു എന്നും അധികൃതർ പറയുന്നു.
സിംഗിനൊപ്പം മറ്റു 24 പേരും നടപടി നേരിടുന്നുണ്ട്. തട്ടിപ്പു നടത്തിയാണ് പൗരത്വം നേടിയതെന്നാണ് ഇവർക്കെതിരെയുള്ള പരാതി. വ്യാജ ഐ ഡി, ഇമിഗ്രെഷൻ തട്ടിപ്പ്, അക്രമങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം എന്നിവയാണ് മറ്റു പരാതികൾ.
ഡെലവെയർ ഡിസ്ട്രിക്ടിലെ യുഎസ് കോടതിയിൽ ജൂലൈ 20നു ഫയൽ ചെയ്ത കേസിൽ സിംഗിനെതിരായ ആരോപണം വ്യാജ ഐ ഡികൾ ഉപയോഗിച്ചു എന്നതാണ്. 1998, 2008 വർഷങ്ങളിൽ ആയിരുന്നു അത്. ഏഴു പ്രാവശ്യം തെറ്റായ വിവരങ്ങൾ നൽകി എന്നു ഡി ഓ ജെ ആരോപിക്കുന്നു.
Indian among 25 facing US denaturalization