
ജോർദാനിൽ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ യുഎസ് സാർജന്റ് ഏയ്ഞ്ചൽ സാറാ റാംപെർസാദിന്റെ സംസ്‌കാര ചടങ്ങിൽ ന്യൂ യോർക്കിന്റെ ഇന്ത്യൻ മേയർ സോഹ്രാൻ മാംദാനിയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ആ കുടുംബത്തിന്റെ ധീരമായ നിലപാടാണെന്നു വ്യാഖ്യാനം.
രാഷ്ട്രീയത്തിനു ചടങ്ങിൽ പ്രാധാന്യം നൽകേണ്ട എന്നതായിരുന്നു യാഥാസ്ഥിതിക കുടുംബത്തിന്റെ തീരുമാനമെന്നു അവരുടെ ഒരു വക്താവ് 'ന്യൂ യോർക്ക് പോസ്റ്റ്' പത്രത്തോടു വിശദീകരിച്ചു. എന്നാൽ സോഷ്യലിസ്റ്റ് മുസ്‌ലിമായ മാംദാനിയുടെ നിലപാടുകളോടുള്ള എതിർപ്പാണ് യഥാർഥ കാരണമെന്നു 'പോസ്റ്റ്' പറയുന്നു.
ഇറാനിലെ ഭീകര ഭരണകൂടത്തിനെതിരായ പോരാട്ടത്തിലാണ് ഏയ്ഞ്ചൽ മരിച്ചതെങ്കിൽ മാംദാനി ആ ഭരണകൂടം ഉൾപ്പെടെ ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കുന്നു എന്നാണ് 'പോസ്റ്റ്' പറയുന്നത്.
വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട മാംദാനിക്കു ചടങ്ങിൽ ഇരിപ്പിടം കിട്ടിയതു തന്നെ നാലാം നിരയിലാണ് എന്നവർ പറയുന്നു. നാലുവാക്ക് സംസാരിക്കാൻ പലരുടെയും പേരുകൾ വിളിച്ചെങ്കിലും മാംദാനിയെ വിളിച്ചില്ല. ദേശീയ പതാക പുതച്ച മൃതദേഹം ഉന്നത സൈനിക സൈനിക ബഹുമതികളോടെ സംസ്‌കരിച്ച ചടങ്ങിൽ ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ സംസാരിച്ചിരുന്നു.
ട്രിനിഡാഡിൽ നിന്നു രണ്ടു വയസിൽ യുഎസിൽ എത്തിയ ഏയ്ഞ്ചലിന്റെ കുടുംബത്തിനു സൈനിക സേവനം പുതുമയല്ല. അവരുടെ അങ്കിൾ ആർമിയിൽ സേവനം അനുഷ്ഠിച്ചപ്പോൾ ബ്രദർ-ഇൻ-ലോ മറീൻ ആയിരുന്നു.
"അവൾ രാജ്യത്തിനു വേണ്ടിയാണു മരിച്ചത്. 'അമ്മ എന്ന നിലയിൽ എനിക്ക് അവളെ കുറിച്ച് ഏറ്റവുമധികം അഭിമാനമുണ്ട്," ഏയ്ഞ്ചലിന്റെ 'അമ്മ കരോൾ അസെവേദോ പറഞ്ഞു.
Martyr Sergeant's family ignored mayor