Image

വിദ്യാര്‍ഥികള്‍ ഭീകരവാദികളല്ല; ഡല്‍ഹി പ്രക്ഷോഭത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: അഭിജിത്ത് ദീപ്‌കെ

Published on 29 July, 2026
വിദ്യാര്‍ഥികള്‍ ഭീകരവാദികളല്ല; ഡല്‍ഹി പ്രക്ഷോഭത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: അഭിജിത്ത് ദീപ്‌കെ

ന്യൂഡല്‍ഹി; ഡല്‍ഹി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് സി ജെ പി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ. വിദ്യാര്‍ഥികള്‍ ഭീകരവാദികളല്ലെന്നും രാജ്യത്തിന്റെ ഭാവിയാണെന്നും ദീപ്‌കെ പറഞ്ഞു. പ്രതിഷേധം അവസാനിച്ചിട്ടും വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം നടത്തുകയാണെന്നും ദീപ്‌കെ പറഞ്ഞു.

വിദ്യാര്‍ഥികള്‍ തീവ്രവാദികളല്ല. രാജ്യത്തിന്റെ ഭാവിയായ വിദ്യാര്‍ഥികളോട് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍, ധര്‍മ്മേന്ദ്ര പ്രധാന് സ്ഥാനമൊഴിയേണ്ടി വന്നതുപോലെ നാളെ തങ്ങള്‍ ചെന്ന് സര്‍ക്കാരിനെ മാറ്റും. ആവശ്യമെങ്കില്‍ ഇതിലും വലിയ പ്രക്ഷോഭം ആരംഭിക്കുമെന്നും ദീപ്‌കെ മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദീപ്‌കെ കളിയാക്കി. മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍ ആകണമെന്നും അദ്ദേഹം അത് വളരെ നന്നായി ചെയ്യുന്ന ആളാണെന്നും ദീപ്‌കെ പറഞ്ഞു 40 ദിവസത്തിന് ശേഷമാണ് താന്‍ വീട്ടിലേക്ക് മടങ്ങുന്നത്. താന്‍ ഇന്ത്യയില്‍ വന്നതുമുതല്‍ ഇവിടെ പ്രക്ഷോഭങ്ങള്‍ നടക്കുകയായിരുന്നു. പിന്നീട് ഏകദേശം 36 ദിവസമായി ജന്തര്‍ മന്തറിലായിരുന്നു. പ്രക്ഷോഭം വിജയകരമാകുകയും വിദ്യാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു. ഇനി തനിക്ക് മാതാപിതാക്കളെ കാണാന്‍ സാധിക്കുമെന്നതില്‍ സന്തോഷമുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക