
കൊല്ലം; കുണ്ടറ പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ സി പി ഒ ശ്രീജിത്തിനെ ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തു. കൊല്ലപ്പെട്ട സിയാദിനെ പോലീസ് മര്‍ദിച്ചെന്ന വെളിപ്പെടുത്തലുമായി മകള്‍ രംഗത്തെത്തിയിരുന്നു.
പോലീസ് ജിപ്പില്‍ വെച്ച് സിയാദിന് മര്‍ദനമേറ്റു. കുണ്ടറ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രീജിത്താണ് മര്‍ദിച്ചത്. ആ സമയം താനും ജീപ്പിലുണ്ടായിരുന്നുവെന്ന് സിയാദിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയും വെളിപ്പെടുത്തിയിരുന്നു. തന്റെ അടുത്തിരുന്ന ശ്രീജിത്ത് തിരിഞ്ഞ് കൈകൊണ്ട് സിയാദിനെ അടിക്കുകയായിരുന്നു. നാല് പേരാണ് അപ്പോള്‍ ജീപ്പിലുണ്ടായിരുന്നത്.
13 വയസ്സുകാരനായ സഹോദരനെ കാണാതായതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംശയമുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് സഹോദരന്‍ പോകാനിടയുള്ള സിയാദിനെ വീടിനെ കുറിച്ച് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. സിയാദിന്റെ വീട് കാണിക്കാനായി പെണ്‍കുട്ടിയേയും പോലീസ് ഒപ്പം കൂട്ടി. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന സിയാദിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സിയാസ് അസുഖത്തിനു മരുന്നു കഴിച്ച് കിടക്കുകയാണെന്നും കൊണ്ടുപോകരുതെന്നും മകള്‍ പോലീസിനോടു അഭ്യര്‍ഥിച്ചിരുന്നു