Image

ബാറുകളുടെ പ്രവർത്തന സമയത്തിൽ കർശന നിയന്ത്രണം; നേരത്തെ തുറന്നാൽ ലൈസൻസ് മരവിപ്പിക്കും

Published on 29 July, 2026
ബാറുകളുടെ പ്രവർത്തന സമയത്തിൽ കർശന നിയന്ത്രണം;  നേരത്തെ തുറന്നാൽ ലൈസൻസ് മരവിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയത്തിൽ കർശന നിയന്ത്രണവുമായി എക്‌സൈസ് വകുപ്പ്. സർക്കാർ നിശ്ചയിച്ച സമയക്രമം ലംഘിച്ച് രാവിലെ 10 മണിക്ക് മുമ്പ് പ്രവർത്തനം ആരംഭിക്കുന്ന ബാറുകൾക്കെതിരെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മിഷണർ സാംബശിവ റാവു ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദേശം നൽകി.

രാവിലെ 10 മുതൽ രാത്രി 12 വരെ മാത്രമാണ് ബാറുകൾ പ്രവർത്തിക്കാൻ അനുമതിയുള്ളത്. എന്നാൽ, ചില ബാറുകൾ പുലർച്ചെ തന്നെ തുറന്ന് പ്രവർത്തിക്കുന്നുവെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്.

എക്‌സൈസ് മന്ത്രി എം. ലിജു ബാറുകളുടെ സമയലംഘനം പൊതുവേദിയിൽ വിമർശിച്ചതിന് പിന്നാലെയാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർമാർക്ക് കർശന നിർദേശങ്ങൾ നൽകിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക