Image

ക്യാമ്പസിൽ പിഎച്ച്.ഡി വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു; സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം

Published on 29 July, 2026
ക്യാമ്പസിൽ പിഎച്ച്.ഡി വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു; സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം

ചണ്ഡീഗഡ്: പഞ്ചാബ് സർവകലാശാല ക്യാമ്പസിനുള്ളിൽ വൈദ്യുതാഘാതമേറ്റ് പിഎച്ച്.ഡി വിദ്യാർത്ഥിനി മരിച്ചു. മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷകയായ ജ്യോതി (28)യാണ് മരിച്ചത്. 

ജൂലൈ 28 – ന് രാവിലെ ഹരിയാനയിലെ രേവാരി സ്വദേശിനിയായ ജ്യോതി ഹോസ്റ്റലിൽ നിന്ന് പഠനവിഭാഗത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മഴയെ തുടർന്ന് വഴിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ പ്രധാന പാതയ്ക്ക് പകരം നടപ്പാതയില്ലാത്ത ഭാഗത്തിലൂടെ നടക്കാൻ ശ്രമിക്കവെ സമീപത്തെ ഇലക്ട്രിക് ജങ്ഷൻ ബോക്സിൽ നിന്ന് വൈദ്യുത ചോർച്ചയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതിനെ തുടർന്ന് ജ്യോതിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് നൂറുകണക്കിന് വിദ്യാർഥികൾ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. രേണു വിഗിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ക്യാമ്പസിലെ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജ്യോതിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

തുടർന്ന് സർവകലാശാല അധികൃതരും കുടുംബാംഗങ്ങളും നടത്തിയ ചർച്ചയിൽ ജ്യോതിയുടെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നൽകാനും സഹോദരന് സർവകലാശാലയിൽ ഇലക്ട്രീഷ്യനായി ജോലി നൽകാനും തീരുമാനമായി. പ്ലസ് ടുവും ഇലക്ട്രിക്കൽ ഐടിഐയും പൂർത്തിയാക്കിയ സഹോദരനാണ് നിയമനം ലഭിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക