
യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് മുൻ മേധാവി ഡോക്ടർ ആന്തണി ഫൗച്ചി ചൊവാഴ്ച്ച സെനറ്റ് കമ്മിറ്റിയുടെ വിചാരണയിൽ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ വിസമ്മതിച്ചു. ഭരണഘടനയുടെ അഞ്ചാം ഭേദഗതി അതിനു തനിക്കു സംരക്ഷണം നൽകുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു.
കോവിഡ്-19 മഹാമാരിക്കാലത്തു സുപ്രധാന ഉത്തരവാദിത്തം വഹിച്ചിരുന്ന തന്നെ ജയിലിൽ അടയ്ക്കാൻ ഉദ്ദേശിച്ചാണ് റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ വിചാരണ നടത്തുന്നതെന്നു ഫൗച്ചി (85) ആരോപിച്ചു. ഒരു വ്യക്തിയും ക്രിമിനൽ കേസിൽ തനിക്കെതിരെ ഹാജരാവേണ്ടതില്ല എന്ന ഭരണഘടനാ വ്യവസ്ഥ അദ്ദേഹം ഉദ്ധരിച്ചു.
മഹാമാരിക്കാലത്തു ഫൗച്ചി എഴുതിയ 1,000 പേജ് വരുന്ന കുറിപ്പുകൾ പോൾ നേരത്തെ പുറത്തു വിട്ടിരുന്നു. കോവിഡ്-19 എങ്ങിനെ ഉത്ഭവിച്ചു എന്നദ്ദേഹം അതിൽ പറയുന്നുണ്ട്.
പോൾ തന്നെ കരിതേക്കാനും കുറ്റവാളിയാക്കാനും നിരന്തരം ശ്രമിച്ചിരുന്നു എന്നു ഫൗച്ചി ആരോപിച്ചു. തന്നെക്കൊണ്ട് കുറ്റം ഏറ്റെടുപ്പിച്ചു ജയിലിൽ അടയ്ക്കാനാണ് ഉദ്ദേശമെന്ന് അതിൽ നിന്നു വ്യക്തമായിട്ടുണ്ട്. "ഞാൻ കോൺഗ്രസിനെ ബഹുമാനിക്കുന്നു, എക്കാലവും സഹകരിച്ചിട്ടുമുണ്ട്. ഇപ്പോൾ ഈ നിലപാട് എടുക്കേണ്ടി വന്നതിൽ വേദനയുണ്ട്."
മറ്റു പല സെനറ്റർമാരും ചോദ്യങ്ങൾ ചോദിച്ചപ്പോഴും ഫൗച്ചി തന്റെ വാദത്തിൽ ഉറച്ചു നിന്നു.
ചൈനയിലെ 'ഗെയ്ൻ ഓഫ് ഫങ്ക്ഷൻ' ഗവേഷണത്തിന് യുഎസ് ഫെഡറൽ ഫണ്ടുകൾ വിനിയോഗിച്ചതിനെ കുറിച്ച് ചോദ്യം ചെയ്യുകയായിരുന്നു പോളിന്റെ ലക്‌ഷ്യം. അതിൽ ഫൗച്ചിയുടെ പേരിൽ അഴിമതി ആരോപിച്ചെങ്കിലും മുൻ പ്രസിഡന്റ് ജോ ബൈഡൻ അദ്ദേഹത്തിനു പൂർണമായ മാപ്പു നൽകിയിരുന്നു.
കോൺഗ്രസിന്റെ അന്വേഷണത്തെ തടസപ്പെടുത്തുന്നത് കുറ്റകരമാണെന്നു പോൾ ഫൗച്ചിയെ ഓർമിപ്പിച്ചു. "നിങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും."
ഫൗച്ചിയുടെ സമീപം ഇരുന്ന അഭിഭാഷകൻ ഡേവിഡ് ഷെർറ്‌ലറെ പോൾ പുറത്താക്കി. "അദ്ദേഹത്തിന് ഇവിടെ കാര്യമില്ല," പോൾ പറഞ്ഞു.
Fauci refuses to testify at Senate hearing