
കൊച്ചി: ആമ്പല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ സി ആർ രാധാകൃഷ്ണൻ ഗാനങ്ങളെ സ്‌നേഹിച്ച ഗ്രാമസേവകൻ കെ. എം അബൂബക്കർ ഉൾപ്പെടെയുള്ള
ആമ്പല്ലൂരിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച മഹദ് വ്യക്തികളെ കുറിച്ച് രചിച്ച " ആമ്പലുകളുടെ നാട്ടിൽ "എന്ന പുസ്തകം പ്രകാശനം ചെയ്തു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ദാസ് ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്ത് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
വായനശാല പ്രസിഡന്റ് ജീവൽശ്രീ പി പിള്ള അധ്യക്ഷത വഹിച്ചു. പ്രൊഫ പി എ അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. പുസ്തകപരിചയം എം ജി യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറും എഴുത്തുകാരിയുമായ രമ്യ അജിത്ത് നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം സി ആർ ദിലീപ്കുമാർ വാർഡ് അംഗം കെ ജി രാജീവ്, പി വി എൻ നമ്പൂതിരിപ്പാട്,പഞ്ചായത്ത് തല നേതൃസമിതി കൺവീനറും ഗ്രാമ പഞ്ചായത്ത് അംഗവും ആയ എം കെ സുരേന്ദ്രൻ,ബേബി വള്ളാന്തറ, വിജയൻ കാമട്ടത്ത്,ശ്രീലക്ഷ്മി ടി എസ്, കെ ഹരിദാസ്, ശശിധരൻ തടത്തിൽ എന്നിവർ പ്രസംഗിച്ചു.