Image

വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരെ ടിജി മോഹന്‍ദാസിന്റെ 'വെടിവെച്ച് കൊല്ലല്‍' പരാമര്‍ശത്തിൽ അന്വേഷണം

Published on 27 July, 2026
വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരെ ടിജി മോഹന്‍ദാസിന്റെ 'വെടിവെച്ച് കൊല്ലല്‍' പരാമര്‍ശത്തിൽ അന്വേഷണം

ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിനെതിരെ അന്വേഷണം. ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് അന്വേഷണം. സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിട്ട പരാമര്‍ശമായിരുന്നു ടിജി മോഹന്‍ദാസിന്റെത്. കൂടാതെ എസ്എഫ്‌ഐ, എഐവൈഎഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു

പ്രമുഖ യുട്യൂബേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. പല കോണില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായതോടെ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. സൈബര്‍ സെല്‍ ഐജി പി പ്രകാശ് ആണ് പരാതി അന്വേഷിക്കുന്നത്. കേസെടുക്കാന്‍ പര്യാപ്തമായ പരാമര്‍ശമാണ് എന്ന് വ്യക്തമായാല്‍ തുടര്‍ നടപടിയുണ്ടാകും.

ഒരു യുട്യൂബ് ചാനലിലാണ് ടിജി മോഹന്‍ദാസ് വിവാദ പരാമര്‍ശം നടത്തിയത്. ഡല്‍ഹിയിലെ സമരം സൂചിപ്പിച്ചായിരുന്നു പരാമര്‍ശം. താനാണെങ്കില്‍ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടും. അനുസരിച്ചില്ലെങ്കില്‍ വെടിവെച്ച് കൊല്ലും, മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും... എന്നിങ്ങനെ പോകുന്നു വിവാദ പരാമര്‍ശം. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്‍ നല്‍കിയ പരാതിയിലാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍. അത്യന്തം പ്രകോപനപരമായ പരാമര്‍ശമാണിത് എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

 ഇതിന് മുമ്പും വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയാണ് ടിജി മോഹന്‍ദാസ്. എന്നാല്‍ ഇത്തവണ പ്രതിഷേധം ശക്തമായതോടെ നടപടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന പോലീസ് മേധാവിക്കും സൈബര്‍ പോലീസിനും എസ്എഫ്‌ഐ നേരത്തെ പരാതി നല്‍കിയിരുന്നു. ജനാധിപത്യ സമരക്കാരെ വെടിവെച്ച് കൊല്ലണം എന്ന ആഹ്വാനം നിസാരമായി കാണാന്‍ സാധിക്കില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി നടപടി എടുക്കണം എന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ടിജി മോഹന്‍ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല
 

Join WhatsApp News
മതഭ്രാന്ത് വളരെ ഭീകര വൈറസ് 2026-07-27 16:53:40
ഇ മുഖം ദാസിൻറ്റെ തലച്ചോറിൽ [അത് ഉണ്ടെങ്കിൽ ] ഏതെങ്കിലും ഷുദ്ര ജീവികളോ വൈറസുകളോ കയറി കൂടിയോ, അവ എത്രമാത്രം തലച്ചോറിനെ ബാധിച്ചിരിക്കുന്നു എന്ന് സ്കാൻ ചെയ്യണം. റെബീസ് പോലെയുള്ള ഏതോ വൈറസ് ഇയാളെ ബാധിച്ചു എന്ന് തോന്നുന്നു. മതഭ്രാന്ത് വളരെ ഭീകര വൈറസ് പോലെയാണ്. ഇയാൾ ഗോമൂത്രം കുടിക്കുന്നവൻ ആണോ?, അതുമാകാം കാരണം. അതോ പോപ്പുലാരിറ്റിക്കു വേണ്ടിയോ അതോ സംഘപരിവാറിന്റെ പണം വാങ്ങുവാനോ??? -andrew
ആപ്പ് വെച്ച് ജീവിത ചക്രത്തെ തടയാൻ പറ്റുമോ? 2026-07-27 17:41:11
അറുപതു കഴിഞ്ഞാൽ എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു ബാധയാണ് ഇത് പല രൂപത്തിൽ ഭാവത്തിൽ ഭാഷയിൽ വിവരം ഉള്ളവനും ഇല്ലാത്തവനും എല്ലാം ഇട്ടിട്ടു പോകണമല്ലല്ലോ എന്ന തോന്നൽ വന്നു കഴിഞ്ഞാൽ തലക്കുള്ളിൽ ഈ കിളികേറും , ഒന്നും വിട്ടു കൊടുക്കില്ല , ഇരിക്കുന്ന കസേരയും , ചാവിയും എല്ലാം ഒറുമ്പടക്കം കെട്ടിപിടിച്ചോണ്ടു , ഞങ്ങൾ ങ്ങാനായിരുന്നു ഇങ്ങനായിരുന്നു അത് കൊണ്ടല്ലേ ഇങ്ങനെ ആയതു ഞാൻ ഉണ്ടായതുകൊണ്ടല്ലേ നീയുണ്ടായത് അങ്ങനെ ആകാവൂ പഴം പുരാണം തുടങ്ങും അതെ പറ്റൂ അതിനു കിട്ടാവുന്ന എല്ലാ മേല്പുറങ്ങളും തരത്തിനൊത്തു കണ്ടെത്തും . അല്ലെങ്കിൽ "തിരുത" യുടെ കാര്യം തന്നെ എടുക്ക് .
ഭഗവാന്റ്റെ സ്വർണ്ണം 2026-07-28 11:32:08
ഭഗവാന്റ്റെ സ്വർണ്ണം, രാമക്ഷേത്രത്തിലെ പണം; ഇവയൊക്കെ മോഷ്ടിക്കപ്പെട്ടിട്ട് ഇയാൾ എന്തെങ്കിലും പറഞ്ഞോ എന്ന് അറിയില്ല. ഇയാൾ 'സനാതനം' എന്താണെന്നു പഠിപ്പിക്കാൻ വന്നു, ''ഹിന്ദുത്വം എന്നാൽ സനാതനമാണ്, അത് ധർമ്മമാണ്,ആചാരമാണ്,ജീവിത രീതിയാണ്; ഭാരതത്തിൽ സനാതനം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നൊക്കെ യാതൊരു തെളിവുകളും ഇല്ലാതെ ഇയാൾ പുലമ്പി. ഭാരതത്തിൽ എന്ന് എവിടെ സനാതനം നിലനിന്നു എന്നു ചോദിച്ചപ്പോൾ '' നിങ്ങൾ ഊളകൾ ആണ്, നിങ്ങളുമായി സംസാരിക്കാൻ ഞാനില്ല എന്ന് പറഞ്ഞു ഇയാൾ ഇറങ്ങി പോയി. കുറേക്കഴിഞ്ഞു തിരികെ വന്നു, ''സനാതനം പുസ്തകങ്ങളിൽ ഉണ്ട് '' എന്ന് പറഞ്ഞു, ''ഏതു പുസ്തകത്തിൽ എന്ന ചോദ്യത്തിന് '' ഞങ്ങൾക്ക് സാഗരം പോലെ വലിയ പുസ്തക ലൈബ്രറി ഉണ്ട്, പോയി നോക്ക് എന്ന് പറഞ്ഞു, രാമായണത്തെക്കുറിച്ചു ഡിബേറ്റ് ചെയ്യാൻ വെല്ലുവിളിച്ചു. ആർത്തുങ്കൽ പള്ളി ക്ഷേത്രത്തിനു മുകളിലാണ് പണിതിരിക്കുന്നത് എങ്കിൽ ഹിന്ദു ക്ഷേത്രങ്ങൾ, ബുദ്ധ ക്ഷേത്രങ്ങളുടെ മുകളിൽ അല്ലേ പണിതിരിക്കുന്നത് എന്ന ചോദ്യത്തിന് വീണ്ടും പരിഹസിച്ചു അയാൾ ഇറങ്ങി പോയി. ഇയാൾ തീർത്തും വർഗീയ വാദി, ഇയാളെ എന്തിനാണ്‌ സംഘപരിവാർ വളർത്തുന്നത് ??? -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക