Image

തിരക്ക് കാരണം വാതില്‍ അടഞ്ഞില്ല; പ്രിയദര്‍ശിനി ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

Published on 27 July, 2026
 തിരക്ക് കാരണം വാതില്‍ അടഞ്ഞില്ല; പ്രിയദര്‍ശിനി ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

 

കോഴിക്കോട്: പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. കക്കട്ടില്‍ മണിയൂര്‍താഴെ സ്വദേശിനിയായ വൈഗയ്ക്കാണ് പരിക്കേറ്റത്. നാദാപുരം ടിഐഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് വൈഗ.

ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. തിരക്ക് കാരണം ബസിന്റെ വാതില്‍ കൃത്യമായി അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഈ തിരക്കിനിടയില്‍ ബസിന്റെ സ്റ്റെപ്പില്‍ നില്‍ക്കുകയായിരുന്ന കുട്ടി, വാഹനം ഓടിക്കൊണ്ടിരിക്കെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക