
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. തുണിസഞ്ചി ഉള്‍പ്പെടെ 16 ഇനം സാധനങ്ങളാണ് ഇത്തവണ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഒരു കിറ്റിന് 854 രൂപ നിരക്കിലാണ് വിതരണം ചെയ്യുക. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് ലഭിക്കുക.
ഓഗസ്റ്റ് എട്ട് മുതല്‍ സംസ്ഥാനത്ത് ഓണം ട്രേഡ് ഫെയറുകള്‍ക്ക് തുടക്കമാകും. ജില്ലകളില്‍ ഓഗസ്റ്റ് 12 മുതലും, നിയോജകമണ്ഡലങ്ങളില്‍ അവസാന ആഴ്ചകളിലും പ്രത്യേക ഓണം ഫെയറുകള്‍ സംഘടിപ്പിക്കും.
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പുതിയ മാര്‍ക്കറ്റ് സ്ട്രാറ്റജി നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യതയും സര്‍ക്കാര്‍ ഉടന്‍ ഉറപ്പാക്കും. അരി വിലക്കയറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക തുക ഓണത്തിന് മുന്‍പായി വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ അലോട്ട്മെന്റ് വെട്ടിക്കുറയ്ക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.