Image

ഖമനേയി വധം; പ്രതികാര പട്ടികയിലുള്ള 13 ലോകനേതാക്കളുടെ പേരുകൾ പുറത്തുവിട്ട് ഇറാൻ

Published on 26 July, 2026
ഖമനേയി വധം; പ്രതികാര പട്ടികയിലുള്ള  13 ലോകനേതാക്കളുടെ പേരുകൾ  പുറത്തുവിട്ട് ഇറാൻ

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ തിരിച്ചടി നൽകാനുള്ള 13 ലോക നേതാക്കളുടെ പേരുവിവരം അടങ്ങിയ പ്രതികാര പട്ടിക പ്രസിദ്ധീകരിച്ച് ഇറാൻ ദിനപത്രം. ടെഹ്റാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന തീവ്രനിലപാട് സ്വീകരിക്കുന്ന ഹംഷാഹ്രി എന്ന പത്രമാണ് സമ്പൂർണ ലിസ്റ്റ് പുറത്തുവിട്ടത്. 

തന്‍റെ പിതാവിന്‍റെ മരണത്തിനു തിരിച്ചടി നൽകുമെന്ന് ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികാര പട്ടിക പുറത്തുവന്നത്. യുഎസ്, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്രീയ, സൈനിക നേതാക്കളാണ് പട്ടികയിലുള്ളത്.

ഈ പട്ടികയിലുള്ള കുറ്റവാളികൾ തങ്ങളുടെ കിടക്കയിൽ കിടന്ന് സമാധാനത്തോടെ മരിക്കണമെന്ന ആഗ്രഹം മനസിലിട്ടു കൊണ്ടുതന്നെയാകും മണ്ണടിയുക എന്ന് മൊജ്തബ ഖമനേയി പറഞ്ഞിരുന്നു. എന്നാൽ പട്ടികയിലുള്ള വ്യക്തികൾ എന്നു മാത്രം പരാമർശിച്ച മൊജ്തബ ആരെയും പേരെടുത്തു പറഞ്ഞിരുന്നില്ല. കൂടാതെ ഇറാൻ സർക്കാരിന്‍റെ ഔദ്യോഗിക അംഗീകാരത്തോടെയാണോ പട്ടിക പ്രസിദ്ധീകരിച്ചതെന്നും വ്യക്തമല്ല.

ഇറാൻ പത്രം പുറത്തുവിട്ട പ്രതികാര പട്ടികയിലുള്ള ലോക നേതാക്കൾ

1. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

2. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

3. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

4. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

5. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ

6. ജർമനി ചാൻസലർ ഫ്രെഡ്രിച്ച് മെർസ്

7. ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കട്ട്സ്

8. ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിഡോൺ സാർ

9. ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഇയാൽ സമീർ

10. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്

11. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

12. യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ മിഷേൽ കുരില്ല ബ്രാഡ് കൂപ്പർ

13. ഇസ്രായേലിലെ യുഎസ് അംബാസിഡർ മൈക് ഹക്കബീ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക