Image

'ജനാധിപത്യത്തിന്റെ വിജയം'; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ സോനം വാങ്ചുക്

Published on 25 July, 2026
'ജനാധിപത്യത്തിന്റെ വിജയം'; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ  സോനം വാങ്ചുക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യ പ്രതികരണവുമായി സോനം വാങ്ചുക് . എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാജിയെ "ജനാധിപത്യത്തിന്റെ വിജയം" എന്നാണ് സോനം വാങ്ചുക് വിശേഷിപ്പിച്ചത്.ഇത് സമാധാനത്തിന്റെയും കാത്തിരിപ്പിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, നേരിട്ടുള്ള ജനാധിപത്യം... തെരുവുകളിൽ നിന്ന് നേരിട്ടുണ്ടായ വിജയം. ഇത് സമാധാനത്തിന്റെയും സംയമനത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണെന്ന് അദ്ദേഹം എഴുതി.സി.ജെ.പിക്കും രാജ്യത്തെ ജെൻ സി (Gen Z) വിഭാഗത്തിനും അഭിനന്ദനങ്ങൾ; ഒപ്പം ഭയവും ഭയത്തിന്റെ ആശങ്കകളും ഉപേക്ഷിച്ച് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നു വന്ന എല്ലാ പൗരന്മാർക്കും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചയുടൻ തന്നെ അദ്ദേഹത്തിന്റെ പ്രതികരണവും പുറത്തുവന്നു. പരീക്ഷാ ചോർച്ചാ കേസുകളിൽ ധർമേന്ദ്ര പ്രധാന്റെ രാജിയും സർക്കാരിന്റെ ഉത്തരവാദിത്തവും ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുക്, വ്യാഴാഴ്ച രാത്രി വൈകിയാണ് തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക