
ധർമ്മേന്ദ്രപ്രധാന്റെ രാജി രാജ്യചരിത്രത്തിലെ നിർണായകനിമിഷമെന്ന് പ്രിയങ്ക ഗാന്ധി എം പി. എല്ലാ ഭരണകർത്താക്കൾക്കും ഉള്ള പാഠമെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഇത് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ദിവസമാണെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തെ വിദ്യാർത്ഥികൾ രാജ്യത്തെ തിരിച്ചുകൊണ്ടുവന്ന ദിവസം. ഭരണഘടനയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും നിങ്ങൾക്കൊപ്പം. വലിയ രീതിയിലുള്ള അക്രമണങ്ങളെ വിദ്യാർത്ഥികൾ നേരിട്ടു. അത്രയും ആക്രമണം നേരിട്ടിട്ടും വിദ്യാർഥികൾ പിന്നോട്ടു പോയില്ല. എൻ്റെ സഹോദരനടക്കം വിദ്യാർഥികൾക്കൊപ്പം നിന്ന് പോരാടി. ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം.ഞാനിന്ന് സന്തോഷവതിയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു