Image

സൈബർ കുറ്റവാളികൾക്കു യുഎസ് വിസ വിലക്കാൻ തീരുമാനിച്ചെന്നു റുബിയോ (പിപിഎം)

Published on 25 July, 2026
സൈബർ കുറ്റവാളികൾക്കു യുഎസ് വിസ വിലക്കാൻ തീരുമാനിച്ചെന്നു റുബിയോ (പിപിഎം)

സൈബർ ബന്ധമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കു വിസ നിഷേധിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ അറിയിച്ചു. കുറ്റവാളികളുടെ അടുത്ത കുടുംബ ബന്ധുക്കൾക്കും ഈ നിരോധനം ബാധകമാകും.

അമേരിക്കൻ പൗരന്മാരെ ഇന്റർനെറ്റിലൂടെ എത്തിപ്പിടിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളെ പൊളിക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പൗരമാരെ ബാധിക്കുന്ന സൈബർ കുറ്റങ്ങൾ, തട്ടിപ്പ് തുടങ്ങിയവ തടയാൻ പ്രസിഡന്റ് ട്രംപ് ഉത്തരവ് ഇറക്കിയിരുന്നു.

ചൈനീസ് രാജ്യാന്തര ക്രിമിനൽ സംഘങ്ങൾ നടത്തിയ നിക്ഷേപ തട്ടിപ്പിൽ അങ്ങിനെ $10 ബില്യണിൽ കുറയാത്ത തുക 2024ൽ നഷ്ടമായെന്നു റുബിയോ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്തു തുടങ്ങിയ കുറ്റകൃത്യങ്ങളും ഇതോടു ബന്ധപ്പെട്ടു നടക്കുന്നു.

അമേരിക്കൻ കുട്ടികളെ കരുവാക്കി ലൈംഗിക അപവാദമുണ്ടാക്കി പണം പിടുങ്ങുന്നതു കൂടി വരുന്നുമുണ്ട്.

വിലക്ക് ഏർപ്പെടുത്താൻ കുറ്റകൃത്യം അല്ലാതെ രാജ്യമോ ജനതയോ പരിഗണിക്കുന്നില്ല. കുറ്റവാളികൾക്കു മേൽ സാമ്പത്തിക ഉപരോധം ഉണ്ടാവും. പ്രോസിക്യൂഷൻ, സ്വത്തു പിടിച്ചെടുക്കൽ തുടങ്ങിയ നടപടികളും.  

തീവ്ര ഇടതു ബന്ധമുളളവർക്കു വിസ നിഷേധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നടപടി.

Cyber criminals won't get US visa 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക