
മൂന്നാമതൊരിക്കൽ കൂടി പ്രസിഡന്റായാൽ താൻ കൂടുതൽ മികവ് കാട്ടുമെന്നു പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച്ച വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിൽ മാധ്യമങ്ങളോടു പറഞ്ഞു. തമാശയാണെന്നു കൂട്ടിച്ചേർക്കയും ചെയ്‌തു.
രണ്ടാമത്തെ ഭരണമാണ് മെച്ചമെന്നു അദ്ദേഹം പറഞ്ഞു. "മൂന്നാമത്തേത് ഇതിലും മെച്ചമാവും."
ഭരണഘടന അനുവദിക്കില്ലെങ്കിലും മൂന്നാം പ്രസിഡൻസിയെ കുറിച്ചു ട്രംപ് ഇടയ്ക്കിടെ പറയാറുണ്ട്.
വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനു തന്റെ പേര് കൂടി ചേർക്കാമെന്നു വെള്ളിയാഴ്ച്ച ട്രംപ് പറഞ്ഞു. ഏപ്രിലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിൽ നിറച്ച തോക്കുമായി ഒരാൾ കയറിയതു കൊണ്ട് അതു റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച്ച രണ്ടാമതു നടത്തിയ ഡിന്നറിനു മെലാനിയാ ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് എന്നിവർ എത്തിയില്ല.
പരമ്പരാഗത വാർത്താ മാധ്യമങ്ങളെ താൻ ഉപേക്ഷിച്ചെന്നു ട്രംപ് പറഞ്ഞു. പത്രങ്ങളെ കടന്നാക്രമിച്ച പ്രസിഡന്റ് തനിക്കു സോഷ്യൽ മീഡിയ ആണ് പ്രയോജനമുള്ളതായി കാണുന്നതെന്നു പറഞ്ഞു.
സ്വന്തം ഫോൺ നമ്പർ നൽകിയതു കൊണ്ടു ലേഖകന്മാർ നിരന്തരം വിളിയാണെന്നു ട്രംപ് പറഞ്ഞു.
ഇതൊക്കെ ആണെങ്കിലും പത്ര സ്വാതന്ത്ര്യത്തെ താൻ പിന്താങ്ങുന്നുവെന്നു ട്രംപ് വ്യക്തമാക്കി.
Trump 'jokes' about a better third term