Image

വിസിറ്റർ വിസ ഇന്റർവ്യൂ വേഗത്തിൽ കിട്ടാൻ $750 നൽകി അപേക്ഷിക്കുന്ന പ്രോഗ്രാം ആരംഭിച്ചു (പിപിഎം)

Published on 25 July, 2026
വിസിറ്റർ വിസ ഇന്റർവ്യൂ വേഗത്തിൽ കിട്ടാൻ $750 നൽകി അപേക്ഷിക്കുന്ന പ്രോഗ്രാം ആരംഭിച്ചു (പിപിഎം)

യുഎസ് വിസിറ്റർ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കു ഇന്റർവ്യൂ വേഗത്തിൽ ലഭ്യമാക്കാൻ $750 നൽകി അപേക്ഷിക്കുന്ന പൈലറ്റ് പ്രോഗ്രാം സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആരംഭിച്ചു. ഡിസംബർ 31 വരെ ഏതാനും യുഎസ് എംബസികളിലും കോൺസലേറ്റുകളിലും പരീക്ഷണ അടിസ്ഥാനത്തിൽ ഇതു നടപ്പാക്കും.  

ജൂലൈ 21നു മെക്സിക്കോയിലാണ് പ്രോഗ്രാമിനു തുടക്കം കുറിച്ചത്. ബി-1/ബി-2 ബിസിനസ്-ടൂറിസ്റ്റ് വിസ തേടുന്നവർക്കാണ് ഈ സൗകര്യം.

എം ആർ വി രസീതു കൈവശം ഉള്ളവർക്കു ഇന്ററർവ്യൂവിനു തീയതി ലഭിച്ചിട്ടുണ്ടെങ്കിൽ അതു വേഗത്തിലാക്കാൻ ഈ പണം അടച്ചു അപേക്ഷിക്കാം. പുതുതായി ഇന്റർവ്യൂ തേടുന്നവർക്കും അപേക്ഷിക്കാം. സാധാരണഗതിയിൽ 10 ദിവസത്തിനകം അപ്പോയ്ന്റ്മെന്റ് കിട്ടും.

അപേക്ഷകർ ആദ്യം $185 എം ആർ വി ഫീ അടച്ചു ഇന്റർവ്യൂവിനു അപേക്ഷിക്കണം. പൈലറ്റ് പ്രോഗ്രാം ലഭ്യമായ ഇടത്താണെങ്കിൽ 'Paid Expedite' എന്ന ഓപ്‌ഷൻ ലഭ്യമാവും. 10 മിനിറ്റിനകം പണം അടയ്ക്കണം.

ബുക്ക് ചെയ്തു കഴിഞ്ഞാൽ തീയതി മാറ്റാനാവില്ല. ഹാജരാവാൻ കഴിഞ്ഞില്ലെങ്കിൽ പണം തിരിച്ചു കിട്ടുകയുമില്ല.

എമെർജെൻസിയിൽ ഇന്റർവ്യൂ കിട്ടാവുന്നവർക്കു ഈ പ്രോഗ്രാം ആവശ്യമില്ലെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

ഇന്റർവ്യു തീയതിയിൽ മാറ്റം കിട്ടിയാലും വിസാ അപേക്ഷ പരിശോധനയിൽ മാനദണ്ഡങ്ങളൊന്നും മാറുന്നില്ലെന്നു അവർ പറഞ്ഞു.

ഇന്റർവ്യൂ തീയതി നേരത്തേയാക്കാൻ കുടുംബങ്ങളോ ഗ്രൂപ്പുകളോ അപേക്ഷിക്കുമ്പോൾ ഓരോ വ്യക്തിക്കും $750 അടയ്ക്കണം. എമർജൻസി ആയി അപേക്ഷിച്ചിട്ട് കിട്ടാത്തവർക്കും ഈ പ്രോഗ്രാമിൽ അപേക്ഷിക്കാം.

Faster Visitor Visa Interviews For $750 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക