Image

'വനവുമായി ബന്ധപ്പെട്ട ജോലികളിൽ ആദിവാസികൾക്ക് മുൻഗണന'; മന്ത്രി ഷിബു ബേബി ജോൺ

Published on 24 July, 2026
'വനവുമായി ബന്ധപ്പെട്ട ജോലികളിൽ ആദിവാസികൾക്ക് മുൻഗണന';  മന്ത്രി ഷിബു ബേബി ജോൺ

മലപ്പുറം: സംസ്ഥാനത്തെ വനങ്ങൾ പൂർണമായും പ്ലാസ്‌റ്റിക് രഹിതമാക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കാടുകളും മറ്റും പ്ലാസ്‌റ്റിക് രഹിതമാണെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ചോളനായ്ക്കൻ ആദിവാസി സമൂഹത്തെ അദ്ദേഹം സന്ദർശിക്കുകയും ചെയ്‌തു.

നിലമ്പൂർ താഴ്‌വരയിലെ വനങ്ങളിൽ താമസിക്കുന്ന ചോലനായ്ക്കൻ ആദിവാസി സമൂഹത്തിനായി ഒരു പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി പ്രസ്‌താവനയിൽ അറിയിച്ചു. ഇക്കോ-ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിലും വനങ്ങളിലും പ്ലാസ്‌റ്റിക് കുപ്പികൾ തുടങ്ങിയ വസ്‌തുക്കൾ വലിച്ചെറിയുന്ന സാഹചര്യം ഉണ്ടെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വനത്തിലുള്ളിൽ താമസിക്കുന്ന ആദിവാസികൾ നിർമിക്കുന്ന പ്രകൃതിദത്ത വസ്‌തുക്കൾ പ്രോത്സാഹിപ്പുമെന്ന് ഷിബു ബേബി ജോൺ ഉറപ്പ് നൽകി. അത്തരം പദ്ധതികളിലൂടെ അവർക്ക് ഒരു ഉപജീവനമാർഗം കണ്ടെത്താൻ സാധിക്കും. അത് കൂടാതെ ആദിവാസി മേഖലയിൽ വികസനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോളനായ്ക്കൻ ആദിവാസി സമൂഹം ളരെ പ്രത്യേകതയുള്ളവരാണെന്നും വനങ്ങളെക്കുറിച്ചുള്ള അവരുടെ അറിവ് പ്രയോജനപ്പെടുത്തുന്നതിൽ സർക്കാർ താത്‌പ്പര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എല്ലായിടത്തെ ആദിവാസി സമൂഹം പ്രത്യേകമായി നേരിടുന്ന പ്രശ്‌നങ്ങൾ സർക്കാർ പഠിക്കുമെന്നും അവ പരിഹരിക്കുന്നതിന് അവർക്കുള്ള ആശയങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. അതേസമയം ചോലനായ്ക്കൻ ആദിവാസി വാസസ്ഥലങ്ങൾ മറ്റ് അധിവാസ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ്. കാരണം അവരുടെ വാസസ്ഥലങ്ങൾ പ്രധാനമായും പാറകൾ കൊണ്ട് നിർമിച്ച വീടുകളിലോ ഗുഹകളിലോ ആയിരിക്കും.

അതുകൊണ്ടാണ് അവരെ ഏഷ്യയിലെ അവസാനത്തെ ഗുഹാവാസികൾ എന്നറിയപ്പെടുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇവിടെ നിന്ന് ചിലർ പഠിക്കാനും മറ്റ് ജോലികൾക്കുമായി പുറത്ത് പോയിട്ടുണ്ട്. അവരുടെ സമൂഹവും വ്യക്തിഗത വനാവകാശങ്ങളും പ്രത്യേകം പരിഗണിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക