
ചോദ്യ പേപ്പർ ചോർച്ചയ്ക്ക് ഇനി കടുത്ത ശിക്ഷ; ചോദ്യപേപ്പർ ചോർച്ച:കർശന നടപടിയുമായി കേന്ദ്രം;10 വർഷം തടവും 10 കോടി പിഴയും;കേസ് തീർപ്പാക്കാൻ സമയപരിധി 3 മാസം ബില്ലിന് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ.
ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചോദ്യ പേപ്പര്‍ മാഫിയകളെ ഉന്മൂലനം ചെയ്യുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഇത്തരം കേസുകളില്‍ അതിവേഗ നീതി ഉറപ്പാക്കുകയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
വിചാരണക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും. ഇത്തരം കേസുകളില്‍ മൂന്നുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു. ഇത്തരം കേസുകളില്‍ വിചാരണ നടപടികള്‍ വൈകുന്ന പ്രവണതയ്ക്ക് ഇതോടെ അന്ത്യമാകും. ഇന്ന് ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.