Image

അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ ഇടക്കാല പ്രസിഡന്‍റായി വിശ്വനാഥൻ ആനന്ദ് ചുമതലയേറ്റു

Published on 24 July, 2026
അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ ഇടക്കാല പ്രസിഡന്‍റായി വിശ്വനാഥൻ ആനന്ദ് ചുമതലയേറ്റു

അഞ്ചുതവണ ലോക ചാമ്പ്യനായ ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ (FIDE) ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. യൂറോപ്യൻ യൂണിയന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നിലവിലെ പ്രസിഡന്റ് അർക്കാഡി ദ്വോർക്കോവിച്ച് താൽക്കാലികമായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആനന്ദ് ചുമതലയേറ്റെടുത്തത്.

യുക്രെയ്ൻ യുദ്ധത്തിന് മറുപടിയായി റഷ്യയ്‌ക്കെതിരെയുള്ള യൂറോപ്യൻ യൂണിയന്റെ 21-ാം ഉപരോധ പാക്കേജ് യൂറോപ്യൻ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. 48 വ്യക്തികളും 170 സ്ഥാപനങ്ങളും ഉൾപ്പെടെ 218 പുതിയ കൂട്ടിച്ചേർക്കലുകളാണ് ഈ പട്ടികയിലുള്ളത്. സംഘർഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഉപരോധ പാക്കേജാണിത്. ഉപരോധം നേരിടുന്നവരുടെ സ്വത്തുക്കൾ മരവിപ്പിക്കൽ, സാമ്പത്തിക ഇടപാടുകൾക്കുള്ള വിലക്ക്, യാത്രാ നിരോധനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ നടപടിയോട് പ്രതികരിച്ച ദ്വോർക്കോവിച്ച് തീരുമാനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ തീരുമാനം നിയമവിരുദ്ധവും അനീതിയുമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും നീതി പുലരുമെന്ന് ഉറപ്പുണ്ടെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക