
തിരുവനന്തപുരം : തെക്കൻ സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച വൻ സ്ഫോടനത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.
സിക്കിമിൽ നിന്ന് റോഡ് മാർഗം കോൽക്കത്തയിലെത്തിച്ച മൃതദേഹം അവിടെ വച്ച് എംബാം ചെയ്തു. തെക്കൻ കൊൽക്കത്തയിലെ പീസ് വേൾഡ് ഫെസിലിറ്റിയിലാണ് എംബാമിങ് നടത്തിയത്.
രാത്രി 11 മണിക്ക് കോൽക്കത്തയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ നാളെ രാവിലെ 7.05 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെ നിന്നും റോഡ് മാർഗം കോട്ടയം ജില്ലയിലെ പാമ്പാടി യിലുള്ള വസതിയിലെത്തിക്കും.