Image

വിദ്യാഭാരതി ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്കു പ്രശംസ (പിപിഎം)

Published on 24 July, 2026
വിദ്യാഭാരതി ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്കു പ്രശംസ (പിപിഎം)

വിദ്യാഭാരതി ഫൗണ്ടേഷൻ ഓഫ് അമേരിക്ക ബോസ്റ്റൺ മേഖലയിലെ വാർഷിക ധനസമാഹരണ പരിപാടി നടത്തി. സംരംഭകർ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, ജീവകാരുണ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയിൽ മില്യൺ കണക്കിനു വിദ്യാർഥികൾക്കു സഹായം എത്തിക്കുന്ന ഫൗണ്ടേഷൻ ചെയ്യുന്ന പ്രവർത്തനത്തെ അവർ അഭിനന്ദിച്ചു. 

വിദ്യാഭാരതി ന്യൂ ഇംഗ്ലണ്ട് പ്രസിഡന്റ് മോന ചോപ്രയാണ് പരിപാടി സംഘടിപ്പിച്ചത്. നാഷണൽ വൈസ് പ്രസിഡന്റ് രാജേന്ദ്ര ഖൈത്താൻ പങ്കെടുത്തു.

സംരംഭകൻ ദേശ് ദേശ്‌പാണ്ഡെ, എം ഐ ടി പ്രഫസർ രമേശ് റാസ്‌കർ, സംരംഭക പൂജ ഐക്ക തുടങ്ങിയവർ എത്തിയിരുന്നു.

ദാരിദ്ര്യം ഉച്ചാടനം ചെയ്യുന്നതിൽ വിദ്യാഭ്യാസത്തിനു ഗണ്യമായ പങ്കുണ്ടെന്നു ദേശ്‌പാണ്ഡെ പറഞ്ഞു. "വിദ്യാഭാരതി ചെയ്യുന്ന സേവനം മഹത്തരമാണ്. മൂന്നര മില്യണിലധികം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്."  

ഡോണർമാർക്കും സ്പോണ്സർമാർക്കും വോളന്റിയർമാർക്കും നന്ദി പറഞ്ഞ ഫൗണ്ടേഷൻ ഇന്ത്യയിൽ കൂടുതൽ വിദ്യാർഥികൾക്കു സഹായം എത്തിക്കുമെന്നു വാഗ്‌ദാനം ചെയ്തു.

Vidyabharati Foundation holds annual education gala 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക