Image

ന്യൂ യോർക്കിൽ വെടിയേറ്റ പാക്കിസ്ഥാനി ഡ്രൈവർ ഭാഗികമായി തളർന്നുവെന്നു കുടുംബം (പിപിഎം)

Published on 24 July, 2026
ന്യൂ യോർക്കിൽ വെടിയേറ്റ പാക്കിസ്ഥാനി ഡ്രൈവർ ഭാഗികമായി തളർന്നുവെന്നു കുടുംബം (പിപിഎം)

ബ്രൂക്ലിനിൽ കാർ തട്ടിയെടുക്കാൻ ശ്രമിച്ചയാളുടെ വെടിയേറ്റ പാക്കിസ്ഥാനി ടാക്സി ഡ്രൈവർ ഡാനിഷ് സർവർക്കു ഭാഗികമായ തളർച്ച ബാധിച്ചതായി അദേഹത്തിന്റെ സഹോദരൻ അറിയിച്ചു.

പുതുപുത്തൻ എസ് യു വി ഓടിച്ചിരുന്ന സർവർക്കു കഴുത്തിലാണ് വെടിയേറ്റത്. പാർക്‌സൈഡ് അവന്യുവിൽ നിന്നു കയറിയ യാത്രക്കാരനാണ് അക്രമം നടത്തിയത്.

ജൂലൈ 11 പുലർച്ചെ 4:15നായിരുന്നു സർവർ അയാളെ കാറിൽ കയറ്റിയതെന്നു പോലീസ് പറഞ്ഞു. ടൊയോട്ട റാവ്4 ഏതാനും ദിവസം മുൻപ് വാങ്ങിയതാണ്. 

"എന്റെ സഹോദരൻ ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്തിരുന്നു," ഹംസ സർവർ പറഞ്ഞു. "അയാൾ ഇവിടെ എത്തിയിട്ട് ഏതാണ്ട് മൂന്നു വർഷമായി."

നാട്ടിൽ പിതാവും മാതാവും രണ്ടു സഹോദരിമാരും ഉണ്ട്.

കിംഗ്‌സ് കൗണ്ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഡാനിഷ് സർവർ ഒരാഴ്ചയോളം അബോധാവസ്ഥയിൽ കിടന്നു. ബുധനാഴ്ച്ച ബോധം തെളിഞ്ഞെങ്കിലും ഇടതു കൈയും വിരലുകളും അനക്കാൻ കഴിയില്ല.

NYC cabbie shot in neck during carjacking partially paralyzed

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക