
ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ 13ആം ദിവസവും തുടർന്ന വെള്ളിയാഴ്ച്ച അറേബ്യൻ ഗൾഫിലെ യുഎസ് താവളങ്ങളിൽ വീണ്ടും ആക്രമിച്ചു ഇറാൻ തിരിച്ചടിച്ചു. 'ഓപ്പറേഷൻ ലൈറ്റ്നിങ്' എന്നു പേരിട്ട ആക്രമണത്തിൽ കുവൈറ്റും ബഹ്‌റൈനും ജോർദാനുമാണ് വീണ്ടും അടിയേറ്റത്.
മൂന്നു രാജ്യങ്ങളിലും യുഎസ് സൈനിക താവളങ്ങളാണ് ആക്രമിച്ചതെന്നു ഇറാൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു ഇറാൻ മാധ്യമങ്ങൾ പറഞ്ഞു. കുവൈറ്റിൽ അരാഷ് ഡ്രോണുകൾ കൊണ്ട് ആക്രമിച്ചത് ആരിഫിജാൻ ക്യാമ്പാണ്. ക്യാമ്പ് ദോഹയിൽ അമേരിക്കൻ സൈനികർ താമസിക്കുന്ന അൽ അദിരി ക്യാമ്പിൽ ആയുധപ്പുരകൾ ആക്രമിച്ചു.
യുഎസ് ഫിഫ്‌ത് ഫ്‌ളീറ്റ് ആസ്ഥാനമായ ബഹ്‌റൈനിൽ ഷെയ്ഖ് ഇസ താവളത്തിലെ യുഎസ് സൈനിക സൗകര്യങ്ങൾ ആക്രമിച്ചു.
ജോർദാനിൽ അൽ അസ്‌റാഖ് വ്യോമതാവളത്തിൽ ആയിരുന്നു ആക്രമണം. ഏഴു ഇറാൻ മിസൈലുകളും ആറു ഡ്രോണുകളും അടിച്ചിട്ടെന്നു ജോർദാൻ പറഞ്ഞു.
ഇറാഖിലെ എർബിലിൽ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു. യുഎസ് സൈനികർ താമസിക്കുന്ന കെട്ടിടവും ആക്രമിച്ചു.
ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ഇറാനെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ യുഎസ് ശ്രമിച്ചാൽ അതു ഗുരുതരമായ തെറ്റായി തീരും. അത് മേഖലയിലെ യുഎസ് താല്പര്യങ്ങൾ വീണ്ടും അപകടത്തിലാക്കും.
Iran drone strikes on US bases in Arabian Gulf