Image

സിജെപി സമരം; എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കി ഉത്തരവിറക്കി ഡൽഹി പൊലീസ്

Published on 24 July, 2026
സിജെപി സമരം; എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കി ഉത്തരവിറക്കി  ഡൽഹി പൊലീസ്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സമരത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡൽഹി പൊലീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും പതിവ് അവധികൾ അടിയന്തരമായി റദ്ദാക്കി. ഇതുസംബന്ധിച്ച് ഡൽഹി പൊലീസ് ഉത്തരവ് പുറത്തിറക്കി.

ഉത്തരവ് പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാഷ്വൽ ലീവ്, എൺഡ് ലീവ് ഉൾപ്പെടെയുള്ള പതിവ് അവധികൾ അനുവദിക്കില്ല. അത്യാവശ്യവും യഥാർഥ അടിയന്തര സാഹചര്യങ്ങളിലും മാത്രമേ ബന്ധപ്പെട്ട അധികാരിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം അവധി അനുവദിക്കൂ. കൂടാതെ, പൊലീസ് കമ്മിഷണറുടെ മുൻകൂർ അനുമതിയില്ലാതെ പരിശീലന പരിപാടികളിലോ കോഴ്സുകളിലോ പങ്കെടുക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. എല്ലാ ജില്ലാ ഡിസിപിമാരും ഇക്കാര്യം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പൊലീസിന്‍റെ ഈ നടപടി.

Join WhatsApp News
ഉത്‌ഘോഷങ്ങളും പ്രബോധനങ്ങളും പ്രകമ്പനങ്ങൾ മാത്രമായി അവശേഷിക്കുന്നു ! 2026-07-24 14:26:25
ജാതിയും, മതവും ദേശഭക്തിയുടെ ഭാഗമായി യുവ ജനതയെ മാറ്റിയെടുക്കാം , സ്വജന പക്ഷപാതവും അഴിമതിയും അതിലൂടെ കഴുകിയെടുക്കാം എന്ന് പരീക്ഷിച്ചു പരാജയപ്പെട്ട യൂറോപ്പ് നല്ല ഉദാഹരണം . GEN -Z കൾ ഇല്ലാത്തകാലമാണോ കാരണവന്മ്മാർ സ്വപ്നം കാണുന്നത്. ബുദ്ധിമാൻമ്മാരായ യുവാക്കൾ ഉടലെടുക്കുന്നത് അധികാര ശ്രേണിയിലെ സമ്പത്തുകളിൽ വലയം ചെയ്യപ്പെട്ട അകത്തളങ്ങളിൽ നിന്നല്ല . അവരുടെ സ്വാപ്നങ്ങൾ അന്യായമായി കവർന്നെടുടുത്താൽ അവർക്കു നൽകപ്പെട്ട വിശ്വാസങ്ങൾ അത് മതമോ, രാഷ്ടിയമാണെങ്കിലും അതിൽനിന്നു വ്യതിചലിക്കപെടുമെന്നത് സ്വാഭാവികം , അല്ലെങ്കിൽ തന്നെ മത തീവ്രതയിൽ വിശ്വസിച്ചു നയിക്കപെട്ട ലോകങ്ങൾളുടെ ദയനീയ സ്ഥിതി കണ്മുൻപിൽ. ഇവിടെ ഇങ്ങനെയൊന്നും ഒന്നും സംഭവിക്കില്ലെന്ന ചിന്തകൾക്കു അതീതമായി സംഭവിച്ചു തുടങ്ങിയതും മുന്നറിയിപ്പുകൾ ആണ് . യൂറോപ്പിനെ മാറ്റിയ അതേ ഉന്നത ചിന്തകളും വിദ്യാഭ്യാസവും ഉള്ള GEN -Z കൾ ആണ് ഭാരതീയ GEN -Z കളും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക