
തിരുവനന്തപുരം; ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.
ഇതുവരെ വലിയതുറ സി ഐയുടെ നേതൃത്വത്തിലായിരുന്നു കേന്വേഷണം നടന്നിരുന്നത്. എന്നാല്‍ അന്വേഷണം വേഗത്തിലാക്കാനും സമഗ്രമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം പരാതിക്കാരന്‍ ഫര്‍സീന്‍ മജീദ് ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചത്.