
യുഎസ് മരവിപ്പിച്ചു നിയന്തണത്തിലാക്കിയ ഇറാന്റെ പണം അവർ തകർക്കുന്ന കപ്പലുകൾക്കും ചരക്കുകൾക്കും മറ്റും നഷ്ടപരിഹാരമായി ഉപയോഗിക്കുമെന്നു പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച്ച ട്രൂത് സോഷ്യലിൽ കുറിച്ചു. അതു തികച്ചും ന്യായമാണെന്ന് അദ്ദേഹം വാദിക്കുന്നു.
ഇറാന്റെ $100 ബില്യൺ വിദേശ രാജ്യങ്ങളുടെ നിയന്ത്രണത്തിൽ ഉണ്ടെന്നു അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം, ആ പണത്തിൽ തൊട്ടു കളിക്കുന്നതിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി താക്കീതു നൽകി.
പടുകൂറ്റൻ ആക്രമണം വരുന്നു
ഇറാനെതിരെ 13ആം ദിവസവും തുടർച്ചയായി ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേ സമയം, കൂടുതൽ ഉഗ്രമായ ആക്രമണം ഉണ്ടാവുമെന്നു ട്രംപ് താക്കീതു നൽകി.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ യുഎസ് താവളങ്ങളിൽ തിരിച്ചടിക്കുക എന്നതാണ് ഇറാന്റെ നയം. അവരുടെ ആയുധപ്പുരകൾ തകർത്തെന്നു ട്രംപ് പറയുമ്പോഴും യുഎസ് ആയുധങ്ങൾ കുറഞ്ഞു വരുന്നുവെന്നു സി ബി എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച്ച ഇറാന്റെ പല നഗരങ്ങളിലും പൊട്ടിത്തെറികൾ ഉണ്ടായെന്നു ഇറാൻ മാധ്യമങ്ങൾ അറിയിച്ചു. ഖോൺഡബ്, ഖൊറാമബാദ്, കൊണാരക്, ജാസ്‌ക്, ടെഹ്‌റാൻ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായി.
തെക്കുപടിഞ്ഞാറ് അഹ്വാസിൽ യുഎസ് മിസൈൽ അടിച്ചു നാലു പേർ മരിച്ചതായി തസ്‌നീം ന്യൂസ് ഏജൻസി പറഞ്ഞു.
ഹോർമുസിൽ ശോഷണം
ഹോർമുസ് കടലിടുക്കിൽ വ്യാഴാഴ്ച്ച ഒരൊറ്റ കപ്പൽ മാത്രമാണ് കടന്നു പോയതെന്നു നിരീക്ഷണം നടത്തുന്ന കപ്ലർ അറിയിച്ചു. എണ്ണ വില $100 കടന്നിട്ടുമുണ്ട്.
ബുധനാഴ്ച്ച മൂന്ന് കപ്പലുകൾ ഹോർമുസ് കടന്നിരുന്നു. രണ്ടു മില്യൺ ബാരൽ ഇറാഖി ക്രൂഡ് നിറച്ച ന്യൂ ജയന്റ് എന്ന കപ്പലാണ് വ്യാഴാഴ്ച്ച കടന്നു പോയത്. ചൈനയിലേക്കു പോയ കപ്പലിനെ ഇറാൻ ആക്രമിച്ചില്ല.
അതേ സമയം, യെമെനിലെ ഹൂത്തി കലാപകാരികൾ ഉപരോധം ഏർപ്പെടുത്തിയ ചെങ്കടലിലെ ബാബ് അൽ മാൻഡെബ് കടലിടുക്കിൽ 32 കപ്പലുകൾ കടന്നു പോയെന്നു കപ്ലർ പറഞ്ഞു. 14 കപ്പലുകൾ ചെങ്കടലിൽ പ്രവേശിച്ചു. 18 എണ്ണം ഗൾഫ് ഓഫ് ഏഡനിൽ നിന്നു പുറത്തു കടന്നു.
രണ്ടു മാസത്തിനിടയിൽ ഏറ്റവും ഉയർന്ന വിലയാണ് വ്യാഴാഴ്ച്ച ബ്രെന്റ് ക്രൂഡ് കണ്ടത്. ഹോർമൂസും ബാബ് അൽ മാൻഡബും ഉയർത്തുന്ന ആശങ്കയാണ് കാരണമെന്നു നിരീക്ഷകർ പറയുന്നു.
Trump says Iran's frozen assets will pay for damaged ships