
ഖാലിസ്ഥാനി തീവ്രവാദികളെ നിയന്ത്രിക്കുന്നതിൽ കാനഡ പരാജയപ്പെട്ടുവെന്നു 'ഖൽസ വോക്‌സ്' പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ആരോപിക്കുന്നു. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സംസ്‌കാരം' നടത്താൻ വരെ ഖാലിസ്ഥാൻ അനുകൂലികൾ ശ്രമിച്ചിട്ടും കാനഡ അത് തടഞ്ഞില്ല എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വിദേശ തീവ്രവാദികൾക്കു ഭീകരത കയറ്റുമതി ചെയ്യാനുള്ള മണ്ണായി കാനഡ മാറുന്നത് സ്വീകാര്യമല്ല. ഇന്ത്യയിൽ അവർക്കു പരാതികൾ ഉണ്ടെങ്കിൽ അതെന്തിനു കാനഡയിലേക്കു ഇറക്കുമതി ചെയ്യണം?
"ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവിനെതിരെ നടത്തുന്ന പ്രകടനങ്ങൾ പ്രതിഷേധം എന്നതിലുപരി ആഘോഷമാക്കി മാറ്റുകയാണ് അവർ. അക്രമത്തിനുള്ള ആഹ്വാനമാണത്.
"ഒറ്റപ്പെട്ട സംഭവമല്ല ഇത്. 'മോദിയെ വധിക്കുക' എന്ന ആക്രോശം അവരുടെ റാലികളിൽ മുൻപും ഉയർന്നിട്ടുണ്ട്."
കാനഡയുടെ കൈകളിൽ രക്തമുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 1985ൽ 329 പേരുടെ ജീവനെടുത്ത ബോംബ് എയർ ഇന്ത്യ വിമാനത്തിൽ വച്ചതു കാനഡയിലെ തീവ്രവാദികളാണ്. നാലു പതിറ്റാണ്ടു കഴിഞ്ഞു 2025ലെ ഒരു റിപ്പോർട്ടിൽ ഖാലിസ്ഥാനികൾ ദേശരക്ഷയ്ക്കു ഭീഷണിയാണെന്നു കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് പറയുന്നു. "അവർ കാനഡയിൽ സുരക്ഷിതരായിരുന്നു പണം പിരിക്കയും അക്രമം പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു."
എന്നാൽ അവരെ തടയാനുളള നടപടികൾ ഊർജിതമല്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാനികൾ പരസ്യമായി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു, മിതവാദികളായ സിഖുകാരെ ഭീഷണിപ്പെടുത്തുന്നു.
ഗവൺമെന്റുകൾ സിഖ് വോട്ടുകൾക്കു വേണ്ടി കണ്ണടയ്ക്കുകയാണ്. ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി ആയിരിക്കെ അവർ ഏറെ സൗകര്യങ്ങൾ ഉപയോഗിച്ചു. ഇന്ത്യയുമായുള്ള ബന്ധം അതുകൊണ്ടു വഷളാവുകയും ചെയ്തു.
ഖാലിസ്ഥാൻ തീവ്രവാദം ഇന്ത്യയുടെ മാത്രം പ്രശ്നമല്ല, കാനഡയുടെ കൂടിയാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഒരു വിദേശ നേതാവിനെ വധിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ രാഷ്ട്രീയ കൊലപാതകം ന്യായമാണെന്ന വാദം അതിൽ ഉയരുന്നു.
Canada fails to curb Khalistani extremism