Image

നിർബന്ധിത തൊഴിൽ തടയാൻ യുഎസ് 10% മുതൽ 12.5% വരെ തീരുവ ചുമത്തി; ഇന്ത്യക്ക് 10% (പിപിഎം)

Published on 24 July, 2026
നിർബന്ധിത തൊഴിൽ തടയാൻ യുഎസ് 10% മുതൽ 12.5% വരെ തീരുവ ചുമത്തി; ഇന്ത്യക്ക് 10% (പിപിഎം)

അറുപതോളം രാജ്യങ്ങൾക്കു മേൽ പുതുതായി തീരുവ ചുമത്തുന്നുവെന്നു ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഇന്ത്യക്കു 10% ആണ് പ്രഖ്യാപിച്ചത്.

നിർബന്ധിതമായി തൊഴിൽ ചെയ്യിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്കു 10% മുതൽ 12.5% വരെ തീരുവ ചുമത്തിയത് മനുഷ്യാവകാശ ലംഘനങ്ങൾ തടയാനാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യ ഇക്കാര്യത്തിൽ നിയമനിർമാണം നടത്തിയിട്ടുണ്ട് എന്നതു കൊണ്ടാണ് 10% ആയി പരിമിതപ്പെടുത്തിയത്.

ജൂലൈ 24നു പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

യുഎസ് ട്രെയ്‌ഡ്‌ റെപ്രെസന്റേറ്റീവ് ജാമിസൺ ഗ്രിയർ പറഞ്ഞു: "ഒരു നൂറ്റാണ്ടോളമായി യുഎസ് നിർബന്ധിത തൊഴിലിനോട് എതിർപ്പുള്ള നയം ശക്തമായി തന്നെ നടപ്പാക്കുന്നു. നമ്മുടെ വ്യാപാര പങ്കാളികളും അത് ചെയ്യേണ്ട കാലം അതിക്രമിച്ചു."

ഇന്ത്യക്കൊപ്പം 10% തീരുവ ചുമത്തപ്പെടുന്ന രാജ്യങ്ങൾ ഇവയാണ്: പാക്കിസ്ഥാൻ, ശ്രീലങ്ക, യുകെ, അർജന്റീന, ബംഗ്ലാദേശ്, കംബോഡിയ, കാനഡ, ഇക്വഡോർ, എൽ സാൽവദോർ, ഗോട്ടിമാല, ഹോണ്ടുറാസ്, ഇന്തോനേഷ്യ, ജോർദാൻ, മലേഷ്യ, മെക്സിക്കോ, ട്രിനിഡാഡ്-ടൊബാഗോ.

സമഗ്രാധിപത്യ രാജ്യമായ ചൈനയുടെ മേൽ 12.5% ചുമത്തി.    

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും ജപ്പാനും കൊറിയക്കും സ്വിറ്റസർലണ്ടിനും ചില ഉത്പന്നങ്ങൾക്ക് 10% മുതൽ 12.5% വരെ തീരുവ ഉണ്ടാവും.

Trump imposes new tariffs set over forced labor

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക