Image

തെരുവുകളിൽ വിദ്യാർഥികളുടെ ചോര വീണു, അതിൻ്റെ തുടർച്ചയാണ് ഇന്നും കണ്ടത്: കേന്ദ്രം എല്ലാത്തിനെയും ഭയക്കുന്നു, എല്ലാവരേയും ഭയപ്പെടുത്തുന്നു; വി.ഡി സതീശൻ

Published on 21 July, 2026
തെരുവുകളിൽ വിദ്യാർഥികളുടെ ചോര വീണു,  അതിൻ്റെ തുടർച്ചയാണ് ഇന്നും കണ്ടത്: കേന്ദ്രം എല്ലാത്തിനെയും ഭയക്കുന്നു, എല്ലാവരേയും ഭയപ്പെടുത്തുന്നു;  വി.ഡി സതീശൻ

ഡൽഹി: വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം നടത്തിയ രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കളെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് നിരത്തിൽ വലിച്ചിഴച്ചുവെന്നും പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസാണ് തടഞ്ഞതെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

നിരവധി എം.പിമാരെ കയ്യേറ്റം ചെയ്തു. ഡൽഹി പൊലിസിൻ്റെ അതിക്രമം ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. "വിദ്യാർഥികളുടെ ന്യായമായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ചെയ്ത തെറ്റ്. ഇന്നലെ ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികളുടെ ചോര വീണു. ഫാസിസം നിറഞ്ഞാടി. അതിൻ്റെ തുടർച്ചയാണ് ഇന്നും കണ്ടത്. കേന്ദ്ര സർക്കാർ എല്ലാത്തിനെയും ഭയക്കുന്നു. എല്ലാവരേയും ഭയപ്പെടുത്തുന്നു," വി.ഡി സതീശൻ പറഞ്ഞു.

ഭീതിയുടെ രാഷ്ട്രീയത്തെ കോൺഗ്രസ് ഭയക്കുന്നില്ലെന്നും രാഹുൽ ഗാന്ധിയും ഒപ്പമുള്ളവരും പറയുന്നത് രാജ്യത്തിൻ്റെ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വികാരത്തെ അടിച്ചമർത്താമെന്ന് കരുതുന്നുവെങ്കിൽ അത് മൗഢ്യമാണെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Join WhatsApp News
ഒരു സെക്കുലർ സമാധാന കാംക്ഷി 2026-07-21 19:45:39
ഇന്ത്യയിലെ ഭരണത്തിന് ജനാധിപത്യം എന്ന വെറും മൂടുപടം മാത്രം. കിരാതഭരണത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം വളരെ ഉയരത്തിൽ 157 മതാണ്. ഗുജറാത്തിൽ ആരംഭിച്ച, വർഗീയ വർഗീയ അനീതി വർഗീയ ഭരണം, ഇന്ത്യയിൽ ആകെ പടർന്നു. വർഗീയ കക്ഷികൾ ഇന്ത്യ പിടിച്ച അടക്കി ഭരിക്കുന്നു. ന്യൂനപക്ഷങ്ങളെയും ജനാധിപത്യത്തെയും തല്ലിച്ചതയ്ക്കുന്നു. ഇതിനെതിരെ ഇന്ത്യയിലും ലോകരാജ്യങ്ങൾ ഒന്നടങ്കം വെറും ന്യായത്തിനും ജനാധിപത്യത്തിനുമായി പ്രതികരിക്കണം. ഇതൊന്നും വിപ്ലവത്തിനുള്ള ഒരു ആഹ്വാനം അല്ല. ദേശത്തിന് എതിരെയും ഉള്ള ഒരു ശബ്ദമല്ല. ന്യായത്തിനുവേണ്ടി സത്യത്തിനു വേണ്ടി ജനാധിപത്യത്തിന് വേണ്ടി ഒരു നിരായുദ്ധ സമരം വേണം. പ്രതികരിക്കൂ സഹജീവികൾക്ക് വേണ്ടി പ്രതികരിക്കുക ജനമേ. , ഇന്ത്യയിലെ മൂരാച്ചി ഭരണത്തെ, തല്ലി ചതക്കുന്നവരെ പിൻതാങ്ങുന്ന അമേരിക്കയിലെ വർഗീയ വാദികളെയും എഴുത്തുകാരെയും പറ്റുന്നത്ര അകറ്റി നിർത്തുക. അത്തരക്കാർ ഈ മലയാളിയിലും ഒത്തിരി ഉണ്ട് എന്ന് കണ്ടാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. നന്മയും ജനാധിപത്യവും നീതിയും എവിടെ ആണെങ്കിലും പുലരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക