Image

വേൾഡ് കപ്പോടെ ന്യൂ ജേഴ്‌സി 2014 സൂപ്പർ ബൗൾ ശാപത്തെ അതിജീവിച്ചെന്നു കൊല്ലൂരി (പിപിഎം)

Published on 21 July, 2026
വേൾഡ് കപ്പോടെ ന്യൂ ജേഴ്‌സി 2014 സൂപ്പർ ബൗൾ ശാപത്തെ അതിജീവിച്ചെന്നു കൊല്ലൂരി (പിപിഎം)

മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ എട്ടു ഫിഫ വേൾഡ് കപ്പ് മത്സരങ്ങളോടെ ന്യൂ ജേഴ്‌സി 2014 സൂപ്പർ ബൗളിന്റെ ശാപം അതിജീവിച്ചെന്നു ന്യൂ ജേഴ്‌സി ട്രാൻസിറ്റ് സി ഇ ഓ: ക്രിസ് കൊല്ലൂരി പറഞ്ഞു. ആയിരക്കണക്കിനു ഫുട്‍ബോൾ പ്രേമികളെ ട്രെയിനിലും ബസിലും കൊണ്ടുപോയപ്പോൾ കാര്യമായ ഒരു ഗതാഗത പ്രശ്‌നവും ഉണ്ടായില്ല. 

കാലാവസ്ഥ കഠിനമായിരുന്നിട്ടും പ്രശ്നങ്ങൾ ഏറെ കുറവായിരുന്നു. "എല്ലാം ജീവനക്കാർ സാധ്യമാക്കിയ നേട്ടമാണ്," ഗെയ്‌റ്റ്‌വെ കമ്മീഷൻ മേധാവിയും മുൻ ട്രാൻസ്‌പോർട്ടേഷൻ കമ്മീഷണറുമായ കൊല്ലൂരി പറഞ്ഞു.

"ഞങ്ങൾക്കു പരിമിതികൾ ഉണ്ടെന്നു ഓരോ ജീവനക്കാരനും അറിയാമായിരുന്നു. ഒത്തു പിടിക്കാൻ തീരുമാനിച്ചു, നേടി."

2014 സൂപ്പർ ബൗൾ നടക്കുമ്പോൾ ഭയങ്കരമായ കാലതാമസവും അമിതമായ ജനക്കൂട്ടവും മൂലം ആയിരങ്ങൾ വലഞ്ഞതു വർഷങ്ങൾ കഴിഞ്ഞും ന്യൂ ജേഴ്‌സിക്കു മായ്ക്കാൻ കഴിയാത്ത കളങ്കം ആയിരുന്നു.

Kolluri says NJ transit overcame ‘Super Bowl Curse’ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക