
യുഎസ് കുടിയേറ്റ ആനുകൂല്യങ്ങൾ ലഭിക്കാൻ വ്യത്യസ്‌ത ഐഡന്റിറ്റികൾ നൽകി എന്നാരോപിക്കപ്പെടുന്ന പാക്കിസ്ഥാനിയുടെ പൗരത്വം നീക്കാൻ നടപടി. മറ്റു 9 പേരും മുർതാസ അലിയോടൊപ്പം (65) ഈ പട്ടികയിലുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ പൗരത്വം റദ്ദാക്കൽ എന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. ബാലപീഡനം മുതൽ ആരോഗ്യ രക്ഷാ തട്ടിപ്പും കുടിയേറ്റ തട്ടിപ്പും ലഹരി കടത്തും വരെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് നടപടി സ്വീകരിക്കുന്നത്.
മുർതാസ അലി പല പേരുകളിൽ ഇമിഗ്രെഷൻ അപേക്ഷകൾ നൽകിയെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറയുന്നു. 2009ൽ സ്ഥിര താമസ അനുമതിയും പിന്നീട് യുഎസ് പൗരത്വവും നേടിയത് മുഹമ്മദ് ഇഖ്ബാൽ എന്ന പേരിലാണ്.
വിരലടയാള പരിശോധനയിലാണ് പല പേരുകളിൽ അപേക്ഷിച്ചത് ഒരൊറ്റയാൾ തന്നെയാണെന്നു കണ്ടെത്തിയതെന്നു അധികൃതർ പറയുന്നു. 2014ൽ അലി കുറ്റം സമ്മതിച്ചെന്നു ഗവൺമെന്റ് പറയുന്നു.
ടെക്സസ് നോർത്തേൺ ഡിസ്ട്രിക്ടിലാണ് അലിയുടെ കേസ് ഫയൽ ചെയ്തിട്ടുള്ളത്.
നാച്ചുറലൈസേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ടു തട്ടിപ്പു നടത്തിയാൽ പിന്നെ പൗരത്വത്തിനു അർഹതയില്ലെന്നു ഡി എച് എസ് സെക്രട്ടറി മാർക്വേയ്‌ൻ മുള്ളിൻ പറഞ്ഞു.
ബാലപീഢകരും $900,000 മെഡികെയർ തട്ടിപ്പു നടത്തിയ ഒരാളും ലഹരി കടത്തുകാരനും ഉൾപ്പെടെയുള്ള 10 ക്രിമിനലുകൾ നുണ പറഞ്ഞാണ് പൗരത്വം നേടിയതെന്നു ആക്‌ടിംഗ് അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.
അലിക്കു പുറമെയുള്ള 9 പേരിൽ ക്യൂബ, മെക്സിക്കോ, പെറു, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ട്.
Pakistani among 10 facing US citizenship revocation