
തിരുവനന്തപുരം: എഐ കാമറകള്‍ വഴി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. ചില ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കണോയെന്ന കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതിച്ചോര്‍ വിവാദത്തിലും സി.പി.ജോണ്‍ നിലപാട് വ്യക്തമാക്കി. ആശുപത്രികളില്‍ ഭക്ഷണം നല്‍കുന്നതില്‍ തെറ്റില്ലെന്നും ഡിവൈഎഫ്‌ഐ നടത്തുന്ന ഭക്ഷണ വിതരണത്തിന് വേണ്ടി തന്റെ വീട്ടില്‍ നിന്നും ഭക്ഷണം കൊടുക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മന്ത്രി തൃശൂര്‍ തേക്കുംകാട് മൈതാനിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയും രംഗത്തെത്തി.
തേക്കിന്‍കാട് പൊതു സ്ഥലമാണെന്നും പൊതുസ്ഥലങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനം തടയുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും സി.പി.ജോണ്‍ കൂട്ടിച്ചേര്‍ത്തു.