Image

ട്രംപിന്റെ 50% തീരുവ കാനഡയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നു കാർണി (പിപിഎം

Published on 21 July, 2026
 ട്രംപിന്റെ 50% തീരുവ കാനഡയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നു കാർണി (പിപിഎം

കാനഡയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് 50% തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ, തന്റെ ഗവൺമെന്റ് രാജ്യത്തെ ജനങ്ങളെയും ബിസിനസുകളെയും തുടർന്നും പിന്തുണയ്ക്കുമെന്നു കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. കാനഡയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നു അദ്ദേഹം ആരോപിച്ചു.

സ്വതന്ത്രവും നീതിപൂർവവുമായ വ്യാപാരത്തിൽ വിശ്വസിക്കുന്ന രാജ്യത്തെ എല്ലാ പ്രവിശ്യകളും ട്രംപിന്റെ നടപടിയോടു ഉചിതമായി പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎസ് ഉത്പന്നങ്ങളോടു കാനഡ വിവേചനം കാട്ടുന്നു എന്നാരോപിച്ചാണ് ട്രംപ് മോട്ടർ വാഹനങ്ങൾ, ഡെയറി ഉത്പന്നങ്ങൾ, മദ്യം എന്നിവയ്ക്കു തിങ്കളാഴ്ച 50% തീരുവ ചുമത്തിയത്. ഇവ 30 ദിവസത്തിനു ശേഷം നടപ്പിൽ വരും. 

യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിൽ (യുഎസ്എംസിഎ)  ഉൾപ്പെട്ട ഇനങ്ങൾക്കും തീരുവ ഉണ്ടെന്നു ട്രംപ് വ്യക്തമാക്കി.

യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില കാറുകൾക്കു കാനഡ താരിഫ് ചുമത്തിയിട്ടുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. അതിന്റെ ഫലമായി യുഎസ് കാർ നിർമാതാക്കൾക്ക് നിർമാണം അവിടേക്കു മാറ്റേണ്ടി വരും.

വാഹനങ്ങൾ, മദ്യം, ചീസ് എന്നിവ യുഎസിൽ നിന്നു കാനഡ ഇറക്കുമതി ചെയ്തിരുന്നത് ഏറെ കുറഞ്ഞുവെന്നു വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. വാഹനങ്ങൾ യുഎസിൽ നിന്നു കാനഡയ്ക്കു കയറ്റുമതി ചെയ്തിരുന്നത് 22% കുറഞ്ഞു. അതായത് $5.6 ബില്യൺ.

കാനഡ ഇറക്കുമതി ചെയ്യുന്ന യുഎസ് മദ്യം 81% ആണ് കുറഞ്ഞത്-- $582 മില്യൺ.  

കാനഡയിൽ നിന്നു യുഎസിലേക്കു വ്യാപിച്ച പുകയെ കുറിച്ചു  കാർണിയുമായി  സംസാരിച്ചെന്നു ട്രംപ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് തീരുവ പ്രഖ്യാപനം വന്നത്. പുക തടഞ്ഞില്ലെങ്കിൽ 'സാമ്പത്തിക ശിക്ഷ' ഉണ്ടാവുമെന്നു ട്രംപ് താക്കീതു നൽകി.

സിയുഎസ്എംഎ കരാർ ലംഘിച്ചാണ് വാഹനങ്ങൾക്കു ട്രംപ് തീരുവ ചുമത്തിയതെന്നു കാർണി ചൂണ്ടിക്കാട്ടി. ഈ വ്യാപാര തർക്കം മൂലം കുടുംബങ്ങൾക്കു സാമ്പത്തിക പ്രഹരമേറ്റു.

ചർച്ച നടത്തി പരിഹാരം കാണാൻ കാനഡ എപ്പോഴും തയാറാണെന്നു കാർണി പറഞ്ഞു.

Canada slams Trump's new 50% tariff 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക