തൃശൂര്‍: തൃശൂർ പീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്ന് ശക്തമായ മുഴക്കം. പീച്ചി തെക്കേക്കുളം, പള്ളിക്കുന്ന്, ജണ്ടമുക്ക് മേഖലകളില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ഭൂചലനമാണെന്ന സംശയമാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്. പ്രകമ്പനത്തില്‍ പള്ളിക്കുന്ന് മംഗമത്ത് ശശിയുടെ വീടിന്‍റെ ചുവരില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ആളപായമോ മറ്റ് ഗുരുതര നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് സമാന രീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
തൃശൂര്‍: തൃശൂർ പീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്ന് ശക്തമായ മുഴക്കം. പീച്ചി തെക്കേക്കുളം, പള്ളിക്കുന്ന്, ജണ്ടമുക്ക് മേഖലകളില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്.