Image

റബറിന്‍റെ താങ്ങുവില 200 ല്‍ നിന്നും 250 രൂപയാക്കി വർധിപ്പിച്ച് ഉത്തരവായി

Published on 20 July, 2026
റബറിന്‍റെ താങ്ങുവില 200 ല്‍ നിന്നും 250 രൂപയാക്കി വർധിപ്പിച്ച്   ഉത്തരവായി

തിരുവനന്തപുരം: റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു. 200 - ൽ നിന്ന് 250 രൂപയായാണ് വർധിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപനം ഉത്തരവായി പുറത്തിറങ്ങി. ‌

ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവിലയും വർധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് സർക്കാർ നടപടി. റബറിന്‍റെ വിലയിടിവിൽ നിന്നും റബ്ബർ കർഷകരെ സഹായിക്കാനായി ആരംഭിച്ചിട്ടുള്ള റബ്ബർ പ്രൊഡക്ഷൻ ഇൻസെന്‍റീവ് സ്കീം പ്രകാരമുള്ള താങ്ങുവിലയാണ് 200 ല്‍ നിന്ന് 250 ആയി വർധിപ്പിച്ചത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക