Image

ജോർദാനിലെ ആക്രമണത്തിന് അവിടന്നു തന്നെ ഇന്റൽ ലഭിച്ചെന്നു ഐ ആർ ജി സി (പിപിഎം)

Published on 20 July, 2026
ജോർദാനിലെ ആക്രമണത്തിന് അവിടന്നു തന്നെ ഇന്റൽ ലഭിച്ചെന്നു ഐ ആർ ജി സി (പിപിഎം)

ജോർദാനിൽ അമേരിക്കൻ സേനയെ ആക്രമിക്കാനുള്ള ഇന്റലിജൻസ് അവിടെത്തന്നെയുള്ളവർ നൽകിയതാണെന്നു ഇറാന്റെ വിപ്ലവസേന ഐ ആർ ജി സി പറയുന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ പരമ്പരയെന്നു അവകാശപ്പെടുന്ന ഹാഷെമൈറ്റ് രാജകുടുംബം ഭരിക്കുന്ന ജോർദാനിൽ യുഎസ് സേനയുടെ അൽ അസ്‌റാഖ് വ്യോമ താവളത്തിൽ 20 ഹാങ്ങറുകൾ അടിച്ചു തകർത്തെന്നു ഐ ആർ ജി സി പറയുന്നു. ഡസൻ കണക്കിനു യുഎസ് സൈനികർ മരിച്ചെന്നാണ് അവരുടെ അവകാശവാദം. മൂന്ന് മരണം യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അഖബാ വിമാനത്താവളത്തിൽ യുഎസ് സി-17 ട്രാൻസ്‌പോർട്ട് വിമാനവും പി-8 ചാര വിമാനവും തകർത്തുവെന്നു അവർ പറഞ്ഞു.

തിങ്കളാഴ്ച്ച രാവിലെ യുഎസ് വീണ്ടും ഇറാനിൽ ആക്രമണം നടത്തിയതിനെ തുടർന്ന് ഇറാൻ വീണ്ടും ജോർദാനിൽ മിസൈലുകൾ അടിച്ചു. വെള്ളിയാഴ്ച്ച യുഎസ് സൈനികരെ കൊന്നതിനു പകരമായി ഐ ആർ ജി സിയെ ലക്‌ഷ്യം വച്ചെന്നു തിങ്കളാഴ്ച്ച പെന്റഗൺ അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെ കരുതിക്കൂട്ടി ആക്രമണം നടത്തുകയാണെന്ന് ഐ ആർ ജി സി പറഞ്ഞു. അറേബ്യൻ രാജ്യങ്ങൾക്കു നേരെയുള്ള ആക്രമണവും തുടരും.  


IRGC claims Jordan helped target US forces

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക