
ഫിഫ 2026 വേൾഡ് കപ്പിന്റെ ഫൈനലിനു ശേഷം ന്യൂ യോർക്ക് സ്റ്റേഡിയം അർജന്റീന-സ്പെയ്ൻ കളിക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനു സാക്ഷിയായി. അർജന്റീന മിഡ് ഫീൽഡിൽ കളിക്കുന്ന ലിയനാർഡോ പരേഡിസ് സ്‌പെയിനിന്റെ എറിക് ഗാർഷ്യയുടെ കഴുത്തിനു പിടിച്ചതും ചില കളിക്കാർ അങ്ങോട്ടുമിങ്ങോട്ടും ഇടിച്ചതും നാണം കെട്ട കാഴ്ചകളായി. ഗവിയെ പരേഡിസ് ഇടിച്ചു തറയിലിട്ടതു മറ്റൊരു സംഭവമായി.
കളിയിൽ പലകുറി ആവർത്തിച്ച അക്രമം തന്നെയാണ് കളി കഴിഞ്ഞപ്പോഴും ഉണ്ടായത്. അർജന്റീനയുടെ നഹുവാൽ മോളിന ഒരു സ്പാനിഷ് കളിക്കാരന്റെ വയറ്റിൽ ഇടിക്കുന്ന ദൃശ്യങ്ങൾ ലഭ്യമാണ്. സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ പിടിക്കാനും മോളിന ശ്രമിച്ചു.
Ugly scenes at FIFA WC final