
മനാമ; ഇറാന്റെ ആക്രമണത്തില്‍ ബഹ്‌റിന്റെ വ്യോമപാത താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് ബഹ്‌റിനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാര്‍ ഇപ്പോഴും വിമാനത്തില്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ മാത്രമേ വിമാനം ബഹ്‌റിനിലേക്ക് തിരുച്ചെത്തിക്കുവെന്ന് അധികൃതര്‍ അറിയിച്ചു.
സാഹചര്യം അനുകൂലമല്ലെങ്കില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കുകയോ വിമാനം കോഴിക്കോട്ടേക്ക് തിരിച്ചയക്കുകയോ ചെയ്യേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ബഹ്‌റിനില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും റദ്ദാക്കി. അടിയന്തരമായും, അവധിക്കാലമായതിനാലും നിരവധി പേരാണ് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയിരുന്നത്