Image

ഖർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് കരസേന എത്തിയാൽ തിരിച്ചടിയെന്ന് ഇറാൻ (പിപിഎം)

Published on 20 July, 2026
ഖർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് കരസേന എത്തിയാൽ തിരിച്ചടിയെന്ന് ഇറാൻ  (പിപിഎം)

ഇറാന്റെ എണ്ണയിൽ 90 ശതമാനവും കയറ്റുമതി ചെയ്യുന്ന ഖർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് കരസേനയെ ഇറക്കുമെന്ന നിഗമനത്തിൽ അതിനു വേണ്ടി ഓരോ നിമിഷവും എണ്ണി ഒരുങ്ങി ഇരിക്കയാണെന്നു ഇറാൻ വിദേശ മന്ത്രി കാര്യാലയം വക്താവ് ഇസ്മയിൽ ബഖായ് പറഞ്ഞു.

"അവരെ സ്വാഗതം ചെയ്യാൻ ഇറാൻ ജനത തയാറായിരിക്കയാണ്," അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. "അവർ ഗുരുതരമായ തിരിച്ചടി നേരിടും. ആ മേഖലയിൽ തന്നെ അവരെ കാത്തിരിക്കുന്ന ഒട്ടനവധി ആളുകളുണ്ട്."

ബുഷഹർ പ്രവിശ്യയുടെ തീരത്തു നിന്നു 55 കിലോമീറ്റർ അകലെയുള്ള ഖർഗ് ദ്വീപിൽ പടുകൂറ്റൻ ടാങ്കറുകൾക്കു അടുക്കാൻ കഴിയുന്ന വിധം ആഴമുള്ള കടൽ സൗകര്യമുണ്ട്.

ഇറാനെതിരായ കൂടുതൽ കർശനമായ നീക്കങ്ങളുടെ ഭാഗമായി ഖർഗ് പിടിച്ചെടുക്കുമെന്നു ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ശക്തമായ വെല്ലുവിളി നേരിടേണ്ടി വരുന്ന യുദ്ധത്തിൽ യുഎസ് സൈനികരുടെ ജീവഹാനി വൻ തോതിൽ ഉണ്ടായാൽ അതു ട്രംപിനു തിരിച്ചടിയാവും.

പിക്കാക്സ് മലനിരകളിൽ ആക്രമണം നടത്താനും യുഎസ് ആലോചിക്കുന്നുണ്ട്. ഇറാന്റെ അണ്വായുധ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മലനിരകളിൽ ഒളിച്ചു വച്ചിട്ടുണ്ടെന്നു യുഎസ് കരുതുന്നു.

'Counting down the minutes' for ground invasion: Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക