
കവിയും വിവർത്തകനും നാടക പ്രവർത്തകനുമായ രവിശങ്കർ(Ra Sh-71) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പാലക്കാട് ചിറ്റൂർ സബർമതിയിലായിരുന്നു താമസം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് ചിറ്റൂർ പുഴപ്പാലം ശോകശാന്തിവനം ശ്മശാനത്തിൽ.
മലയാളത്തിനു പുറമേ ഇംഗ്ലീഷ്,തമിഴ്,ഹിന്ദി ഭാഷകൾ അനായാസമായി കൈകാര്യം ചെയ്തിരുന്നു.ഇംഗ്ലീഷ് കവിതകളാണ് ആരാധകരെ നേടിക്കൊടുത്ത്.കേന്ദ്ര ഊർജ്ജമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചു.
പയനിയർ പത്രത്തിൽ കോളം ചെയ്തിരുന്നു.ഫ്രഞ്ച് ചിന്തകനായ പൗലോ പ്രയർ രചിച്ച പെഡഗോജി ഓഫ് ദി പ്രസ്ഡ്, മർദിതരുടെ ബോധനശാസ്ത്രം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. സികെ ജാനുവിന്റെ ആത്മകഥ മദർ ഫോറസ്റ്റ്: ദ അൺഫിനിഷ്ഡ് സ്റ്റോറി ഓഫ് സി കെ ജാനു എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.