Image

ലോകകപ്പ് ഫൈനൽ: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ

Published on 19 July, 2026
ലോകകപ്പ് ഫൈനൽ: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: അർജന്റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശിച്ചതായി സർക്കാർ അറിയിച്ചു.

ലോകകപ്പ് ഫൈനൽ കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി  പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഫേസ്ബുക്കിൽ കുറിച്ചു. "സന്തോഷം ആയില്ലേ മക്കളെ... വേൾഡ് കപ്പ്‌ ഫുട്ബോൾ  മത്സരം ഇന്ന് രാത്രി നടക്കുന്നതിനാൽ കായിക പ്രേമികളായ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ചു നാളെ (ജൂലൈ 20 തിങ്കൾ) സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു," മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. നേരത്തെ സംസ്ഥാനത്തെ ചില സ്വകാര്യ സ്കൂളുകൾ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് ലോകകപ്പ് മത്സരം കാണാനായി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാർത്ഥികളും യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളും മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഞായറാഴ്ച അർധരാത്രിക്ക് നടക്കുന്ന മത്സരം പുലർച്ചെ വരെ നീളുന്നതിനാൽ മത്സരം കണ്ട് വൈകി ഉറങ്ങുന്ന കുട്ടികൾക്ക് തിങ്കളാഴ്ച രാവിലെ സ്കൂളിലെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും ക്ഷീണവും ഒഴിവാക്കാൻ തിങ്കളാഴ്ച അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക