Image

സാമ്പത്തിക പ്രതിസന്ധിയിൽ കൂട്ട ആത്മഹത്യാശ്രമം: അമ്മയും മകളും മരിച്ചു, പിതാവും മകനും ഗുരുതരാവസ്ഥയിൽ

Published on 19 July, 2026
സാമ്പത്തിക പ്രതിസന്ധിയിൽ കൂട്ട ആത്മഹത്യാശ്രമം: അമ്മയും മകളും മരിച്ചു, പിതാവും  മകനും ഗുരുതരാവസ്ഥയിൽ

കോട്ടയം: കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. അയർക്കുന്നും മറ്റപ്പള്ളിയിലാണ് ദാരുണസംഭവമുണ്ടായത്. ചിറ്റപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയും (40) മകൾ മരിയ തെരേസ തോമസുമാണ് (16) മരിച്ചത്. ജോബിയും ഇളയ മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

തിങ്കളാഴ്ച വൈകിട്ടാണ് നാലു പേരെയും കളനാശിനി കഴിച്ച് അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കൂട്ടആത്മഹത്യാശ്രമം പുറത്തറിയുന്നത്. തുടർന്ന് നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മകൾ മരിയ മരിച്ചത്. വൈകിട്ടോടെ ജോസ്നയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ജോബിയുടെ നിലയും അതീവ ഗുരുതരമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് നിഗമനം.

Join WhatsApp News
Silence of Media 2026-07-19 20:43:28
പ്യുവർ ഈവിൾ: പതിനാലാം നിലയിലെ തകർന്ന ജനാലയുള്ള വൃത്തിഹീനമായ, മലം നിറഞ്ഞ മുറിയിൽ രണ്ട് കൊച്ചുകുട്ടികളെ നഗ്നരായി പൂട്ടിയിട്ടിരിക്കുന്നതായി പോലീസ് കണ്ടെത്തിയതിനെ തുടർന്ന് സെന്റ് ലൂയിസിലെ ഒരു അമ്മയെ അറസ്റ്റ് ചെയ്തു. മൂന്ന് വയസും അഞ്ച് വയസും പ്രായമുള്ള കുഞ്ഞുങ്ങളിൽ ഒരാൾ ജനാലയിലൂടെ തൂങ്ങിക്കിടക്കുന്നത് സമീപത്ത് നിന്ന ഒരാൾ കണ്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഒരു ബഹുനില അപ്പാർട്ട്മെന്റിലേക്ക് ഓടി. അകത്ത്, മുറി മാലിന്യങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നതായും ജനൽ തകർന്നിരിക്കുന്നതായും കണ്ടെത്തി, 14 നില ഉയരത്തിൽ നിന്ന് മാരകമായ ഒരു വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. പുറത്തുനിന്നു മാത്രമേ തുറക്കാൻ കഴിയൂ എന്ന ഒരു പുറംഭാഗത്തെ വാതിൽക്കൽ മുറിയിലുണ്ടായിരുന്നതിനാൽ, കുട്ടികളെ മണിക്കൂറുകളോളം ആരും മേൽനോട്ടമില്ലാതെ അകത്ത് പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് വ്യക്തമായി. 32 വയസ്സുള്ള ഡെസിരീ ചിംഗിനെയും കുട്ടികളുടെ പിതാവ് ഡേവിഡ് ക്രോഫ്റ്റിനെയും (31) അറസ്റ്റ് ചെയ്യുകയും ഒരു കുട്ടിയുടെ ക്ഷേമത്തിന് ഭീഷണിയായ കുറ്റം ചുമത്തുകയും ചെയ്തു. ബോണ്ട് ഇല്ലാതെയാണ് ചിംഗിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ ഈ അസ്വസ്ഥതയുണ്ടാക്കുന്ന കേസിൽ വലിയതോതിൽ നിശബ്ദത പാലിച്ചു... എന്തുകൊണ്ടെന്ന് അത്ഭുതപ്പെടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക