Image

നെതന്യാഹു ന്യൂ യോർക്കിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നു മാംദാനി (പിപിഎം)

Published on 19 July, 2026
നെതന്യാഹു ന്യൂ യോർക്കിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നു മാംദാനി (പിപിഎം)

യുദ്ധക്കുറ്റവാളിയായി ലോക കോടതി പ്രഖ്യാപിച്ച ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎൻ പൊതുസമ്മേളനത്തിൽ പ്രസംഗിക്കാൻ ന്യൂ യോർക്കിൽ എത്തുമ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാണ് തന്റെ നിലപാടെന്നു മേയർ സോഹ്രാൻ മാംദാനി.

എന്നാൽ അതിനു നിയമം അനുവദിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഉറപ്പു പോരെന്നു മാംദാനി സമ്മതിക്കുന്നു. "അക്കാര്യം നിയമ വിദഗ്‌ധരുമായി സംസാരിക്കുന്നുണ്ട്. ലോക കോടതി കുറ്റം ചുമത്തിയ യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു," മാംദാനി 'ന്യൂ യോർക്ക് ടൈംസ്' അഭിമുഖത്തിൽ പറഞ്ഞു.

"ന്യൂ യോർക്ക് സിറ്റിയിൽ നിയമം അനുവദിക്കുന്നത് എന്താണോ അതു ചെയ്യും." 

ഇസ്രയേലിന്റെ യുഎസിലെ അംബാസഡർ ഡാനി ഡാനൻ പ്രതികരിച്ചു: "മാംദാനി മേയറെന്ന നിലയിലുള്ള ചുമതലകൾ വഹിക്കണം. നഗരത്തിൽ കൂടി വരുന്ന യഹൂദ വിദ്വേഷം തടയാൻ ശ്രമിക്കയും വേണം. അതിനു പകരം വിദ്വേഷം കുത്തിപ്പൊക്കി ഇസ്രയേലി രാഷ്ട്രത്തെ ആക്രമിക്കാൻ ശ്രമിക്കയാണ്.

"അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു ന്യൂ യോർക്കിലേക്കു വരും, അഭിമാനത്തോടെ യുഎൻ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കും, ഇസ്രയേലിന് പറയാനുളള സത്യങ്ങൾ ലോകത്തിന്റെ മുന്നിൽ പറയും. സ്വന്തം പൗരന്മാരെ പ്രതിരോധിക്കാനുള്ള അചഞ്ചലമായ അവകാശം ഇസ്രയേലിനുണ്ട്.

"ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിൽ അത് ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനിയെ ആണ്."

Mamdani wants to arrest Netanyahu 

Join WhatsApp News
Vayanakkaran 2026-07-19 18:48:41
മാംദാനിക്ക് അഭിവാദ്യങ്ങൾ! “വിനാശ കാലേ വിപരീത ബുദ്ധി!”
The Lucky 2026-07-19 20:38:31
മുൻ ഓവർസ്റ്റോക്ക് സിഇഒയും പ്രമുഖ ട്രംപ് സഖ്യകക്ഷിയുമായ പാട്രിക് ബൈർണിനോട് മാനനഷ്ടത്തിന് ഹണ്ടർ ബൈഡന് 1.7 മില്യൺ ഡോളർ ശിക്ഷാ നഷ്ടപരിഹാരം നൽകാൻ ഒരു ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. 2021-ൽ ഇറാനിൽ നിന്ന് 800 മില്യൺ ഡോളർ കൈക്കൂലി വാങ്ങാൻ ഹണ്ടർ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചുവെന്ന് ബൈർൺ വർഷങ്ങളോളം അവകാശപ്പെട്ടു, ഇറാനിയൻ ഫണ്ടുകളിലെ 8 ബില്യൺ ഡോളർ മരവിപ്പിക്കുന്നതിന് പകരമായി അദ്ദേഹം അവകാശവാദം ഉന്നയിച്ചു. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഈ അവകാശവാദം ആവർത്തിക്കുകയും തന്റെ അനുയായികളെ അത് കൂടുതൽ പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ: അതൊന്നും സത്യമായിരുന്നില്ല. റീഗൻ നിയമിച്ച യുഎസ് ജില്ലാ ജഡ്ജി സ്റ്റീഫൻ വിൽസൺ, ബൈർണിന് ഈ കഥ മുഴുവൻ തെറ്റാണെന്ന് അറിയാമായിരുന്നുവെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ പെരുമാറ്റം "ക്ഷമിക്കാവുന്ന അവഗണനയുടെ ഫലമല്ല, മറിച്ച് ഏകോപിത തന്ത്രത്തിന്റെ ഫലമായിരുന്നു" എന്ന് വിൽസൺ എഴുതി. ഹണ്ടർ നാമമാത്രമായ നഷ്ടപരിഹാരമായി ഒരു ഡോളർ മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. ശിക്ഷാ നഷ്ടപരിഹാരമായി 1.7 മില്യൺ ഡോളർ ജഡ്ജി വിധിച്ചു, കൂടാതെ ബൈർൺ ഇപ്പോഴും നൽകാനുള്ള ഏകദേശം 35,000 ഡോളർ ഉപരോധവും വിധിച്ചു. വർഷങ്ങളായി, യാഥാസ്ഥിതിക മാധ്യമങ്ങളിൽ ഈ കൈക്കൂലി കഥ വസ്തുതയായി ആവർത്തിച്ചു. അത് സത്യമായിരുന്നില്ല. ഒരു ഫെഡറൽ ജഡ്ജി അത് എഴുതി വച്ചു. federal judge has ordered Patrick Byrne, the former Overstock CEO and prominent Trump ally, to pay Hunter Biden $1.7 million in punitive damages for defamation. Byrne spent years claiming Hunter tried to broker an $800 million bribe from Iran in 2021, supposedly in exchange for unfreezing $8 billion in Iranian funds. He repeated the claim across social media and urged his followers to spread it further. There was one problem: none of it was true. U.S. District Judge Stephen Wilson, a Reagan appointee, found Byrne knew the story was false the entire time. His conduct, Wilson wrote, was "not a product of excusable neglect but rather of coordinated strategy." Hunter had only asked for $1 in nominal damages. The judge tacked on $1.7 million in punitive damages, plus nearly $35,000 in sanctions Byrne still owes. For years, this bribery story got repeated as fact across conservative media. It wasn't true. A federal judge just put that in writing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക