Image

ഫിഫ വേൾഡ് കപ്പ് 2026 വിജയിക്കു ലഭിക്കുക $50 മില്യൺ, റണ്ണർ അപ്പിനു $33 മില്യൺ (പിപിഎം)

Published on 19 July, 2026
ഫിഫ വേൾഡ് കപ്പ് 2026 വിജയിക്കു ലഭിക്കുക $50 മില്യൺ, റണ്ണർ അപ്പിനു $33 മില്യൺ (പിപിഎം)

വേൾഡ് കപ്പിൽ ആദ്യമായി 48 ടീമുകൾ പങ്കെടുത്ത 2026 ടൂർണമെന്റിൽ വിജയിക്കു $50 മില്യൺ ലഭിക്കും. റണ്ണർ അപ്പിനു $33 മില്യൺ.

ഈ വർഷം മൊത്തം സമ്മാന തുകയായി പിരിഞ്ഞു കിട്ടിയത് $655 മില്യൺ ആണെന്നു ഫിഫ അറിയിച്ചു.

ഖത്തർ വേൾഡ് കപ്പിൽ 2022ൽ പിരിഞ്ഞു കിട്ടിയതിന്റെ ഇരട്ടയോളമാണിത്. വേൾഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ശേഖരവും.

ഫൈനൽ റൗണ്ടിലേക്കു എത്തിയ എല്ലാ ടീമുകൾക്കും നല്ലൊരു തുക ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. ആ തുക ഓരോ രാജ്യങ്ങളിലെയും ഫുട്‍ബോൾ ഫെഡറേഷനെ ഏൽപ്പിക്കും. അത് എങ്ങിനെ പങ്കിട്ടു കൊടുക്കണമെന്ന് അവർ തീരുമാനിക്കും.

വിജയിക്കൂ കിട്ടുന്ന $50 മില്യൺ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയാണ്. ഖത്തറിൽ കിരീടം ചൂടിയ അർജന്റീനയ്ക്കു കിട്ടിയത് ഇതിനേക്കാൾ $8 മില്യൺ കുറവായിരുന്നു: $42 മില്യൺ. അന്നു റണ്ണർ അപ്പിനു ലഭിച്ചത് $30 മില്യൺ.  

പങ്കെടുത്തു എന്നതിനു എല്ലാ ടീമുകൾക്കും $9 മില്യൺ നൽകും. ഒരുക്കങ്ങൾക്കു സഹായമായി $1.5 മില്യൺ. അതായതു ഓരോ ടീമിനും $10.5 മില്യൺ ഉറപ്പ്.  

വിജയിക്കുന്ന ടീമിന്റെ കളിക്കാർക്കും കോച്ച് ഉൾപ്പെടെയുളളവർക്കും സ്വർണ മെഡലുകൾ കിട്ടും. രണ്ടാം സ്ഥാനത്തിനു വെള്ളിയും. മൂന്നാം സ്ഥാനത്ത് എത്തിയ ഇംഗ്ലണ്ടിന് ഇക്കുറി ബ്രോൺസ് കൊണ്ടുപോകാം.

World Cup winner to get $50 million 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക