Image

യുഎസ്-ഇറാൻ ധാരണാപത്രം ചപ്പുകുട്ടയിൽ എറിയുന്നുവെന്നു ആയത്തൊള്ള മുജ്‌തബ (പിപിഎം)

Published on 19 July, 2026
യുഎസ്-ഇറാൻ ധാരണാപത്രം ചപ്പുകുട്ടയിൽ എറിയുന്നുവെന്നു ആയത്തൊള്ള മുജ്‌തബ (പിപിഎം)

യുഎസ്-ഇറാൻ ധാരണാപത്രത്തിലെ പ്രസിഡന്റ് ട്രംപിന്റെ ഒപ്പു യാതൊരു വിലയില്ലാത്തതും അസാധുവുമാണെന്നു ഇറാന്റെ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി പ്രസ്താവിച്ചു. യുഎസ് ആക്രമണങ്ങൾ വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

ഖമേനായി എന്തു പറഞ്ഞാലും തനിക്കു പ്രശ്നമില്ലെന്നു ട്രംപ്  പ്രതികരിച്ചു.

ഇറാനിൽ യുഎസ് ആക്രമണങ്ങളിൽ 50 സിവിലിയന്മാർ കൊല്ലപ്പെട്ടെന്നു ടെഹ്റാനിൽ ഒരു വക്താവ് ചൂണ്ടിക്കാട്ടി. അഞ്ഞൂറോളം പേർക്കു പരുക്കേറ്റു. അതു കൊണ്ട് സമാധാന കരാറിനു ഇനി പ്രസക്തിയില്ല.

യുഎസ് 'ചെകുത്താനെ' മറക്കാൻ കഴിയാത്ത പാഠങ്ങൾ പഠിപ്പിക്കുമെന്നു ഖമേനായി പറഞ്ഞു. യുഎസ് അതിന്റെ മുഖംമൂടി അഴിച്ചു യഥാർഥ മുഖം കാട്ടുകയാണ്. ധാരണാ പത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ച അവർ സത്യസന്ധതയും ന്യായവും വിശ്വസ്തതയും ഇല്ലാത്ത മലീമസമായ രാജ്യമാണെന്നു സ്വയം തെളിയിക്കുന്നു.

"ബലപ്രയോഗവും സമഗ്രാധിപത്യവും മൃഗീയതയുമാണ് യുഎസ് തത്വശാസ്ത്രത്തിൽ അടിസ്ഥാന ഘടകങ്ങൾ."

ജാഗ്രത പാലിക്കാൻ യുഎസ് നിർദേശം

ലോകമൊട്ടാകെ അമേരിക്കക്കാർ ഉയർന്ന ജാഗ്രത പാലിക്കണമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ശനിയാഴ്ച്ച നിർദേശം നൽകി. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണിത്.

മിഡിൽ ഈസ്റ്റിൽ ഉള്ളവർ പ്രത്യേകിച്ചും ജാഗ്രതയോടെ ഇരിക്കണം. യുഎസ് നയതന്ത്ര കാര്യാലയങ്ങൾക്കു സുരക്ഷാ ഭീഷണിയുണ്ട്.

Khamenei dumps MoU signed with US 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-19 03:51:47
💥🔥ഹാ ബെസ്റ്റ് , ട്രമ്പ് വെറുതേ വട്ടക്കൊട്ടയിൽ ട്രില്യൺ കണക്കിന് ഗ്യാലൺ വെള്ളം കോരി ഇത്രയും നാൾ. ഉടനേ അടുത്ത ഒരു 9/🧨🧨 പ്രതീക്ഷിക്കാം....... പതിമൂന്നിന്റെ പട്ടിക തയ്യാറായിക്കഴിഞ്ഞു💥. അല്ലെങ്കിലും ചാവടുക്കുമ്പോൾ നരി നഗരം ചുറ്റാനിറങ്ങും. ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക