Image

യുഎസ് ഹൗസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്കു വമ്പിച്ച മുന്നേറ്റമെന്നു വിലയിരുത്തൽ (പിപിഎം)

Published on 18 July, 2026
 യുഎസ് ഹൗസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്കു വമ്പിച്ച മുന്നേറ്റമെന്നു വിലയിരുത്തൽ (പിപിഎം)

യുഎസ് ഇടക്കാല തിരഞ്ഞടുപ്പിനു 108 ദിവസം മാത്രം ബാക്കി നിൽക്കെ ഹൗസിലേക്കു അതിപ്രധാനമാവുന്ന മത്സരങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വമ്പിച്ച മുന്നേറ്റം കാണുന്നുവെന്നു 'ന്യൂസ്‌വീക്ക്' പഠനം. രാഷ്ട്രീയ മാറ്റം കാണുന്ന 113 ഹൗസ് സീറ്റുകളിൽ 92 എണ്ണം വരെ ഡെമോക്രാറ്റുകൾക്കു അനുകൂലമായി മാറിയിട്ടുണ്ടെന്നു സർവേകൾ വിശകലനം ചെയ്ത അവർ പറയുന്നു. 21 സീറ്റാണ്  റിപ്പബ്ലിക്കൻ പാർട്ടിക്കു പുതുതായി പിടിച്ചെടുക്കാൻ കഴിയുന്നത്.

ഹൗസിൽ നേരിയ ഭൂരിപക്ഷം ഉള്ളപ്പോഴും പ്രസിഡന്റ് ട്രംപിന്റെ അജണ്ട നടപ്പാക്കാൻ കഷ്ടപ്പെടേണ്ടി വരുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് നിയന്ത്രണം നഷ്ടപ്പെട്ടാൽ ട്രംപ് ശേഷിച്ച ഭരണകാലം കോൺഗ്രസിന്റെ പിന്തുണയില്ലാതെ കഴിയേണ്ടി വരും. 

കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട്, സബാറ്റോ ക്രിസ്റ്റൽ ബോൾ, ഇൻസൈഡ് ഇലെക്ഷൻസ് എന്നിവ നടത്തിയ സർവേകളിൽ നിന്നാണ് ന്യൂസ്‌വീക്ക് ഈ നിഗമനത്തിൽ എത്തിയത്. 2026 ജനുവരി 1നും ജൂലൈ 16നും ഇടയിൽ നടന്നതാണ് സർവേകൾ.

ഡിസ്ട്രിക്റ്റുകളുടെ പുനർനിർണയം, ഹൗസ് അംഗങ്ങളുടെ വിരമിക്കൽ, സ്ഥാനാർഥികൾ ചെലുത്തുന്ന സ്വാധീനം എന്നിവയൊക്കെ ജനവികാരത്തെ സ്വാധീനിച്ചിട്ടുണ്ട്. ട്രംപിനെതിരായ ജനവികാരവും സർവേകളിൽ പ്രതിഫലിച്ചു.

ഡെമോക്രാറ്റുകൾക്കു പിടിച്ചെടുക്കാൻ കഴിയുമെന്ന് ഉറപ്പിക്കാവുന്ന ഡിസ്ട്രിക്റ്റുകളിൽ നോർത്ത് കരളിന 11, പെൻസിൽവേനിയ 8, വിസ്കോൺസിൻ 3, കൊളറാഡോ 3, ഫ്ലോറിഡ 27 എന്നിവ ഉൾപ്പെടുന്നു.

റിപ്പബ്ലിക്കൻ പാർട്ടിക്കു നേട്ടം ഉറപ്പിക്കാവുന്ന 21 സീറ്റിൽ താഴെ പറയുന്നവ ഉണ്ട്: മെയ്ൻ ഡിസ്‌ട്രിക്‌ട് 2, അലബാമ 2.

Democrats seen poised for huge gains in House 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക